Cover StoryFrom the EditorNationalNews

കോൺഗ്രസ് പറഞ്ഞാൽ പറഞ്ഞത് ചെയ്തിരിക്കും, ബിജെപിയെ പോലെ പൊളളയായ വാഗ്ദാനങ്ങൾ നൽകില്ല,വോട്ടർമാർക്ക് രാഹുൽ ഗാന്ധിയുടെ ഉറപ്പ്

രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വാഗ്ദാനം ചെയ്തതെല്ലാം നടപ്പാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.ഇക്കാര്യത്തിൽ ബിജെപി ചെയ്യുന്നതുപോലെ പൊളളയായ വാഗ്ദാനങ്ങൾ കോൺഗ്രസ് നൽകില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.അധികാരത്തിലെത്തില്ലെന്ന് ഉറപ്പില്ലാത്തതിനാൽ ബിജെപി പൊളളയായ വാഗ്ദാനങ്ങൾ നൽകിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒരു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

യുവാക്കൾക്ക് തൊ‍ഴിലവസരം സൃഷ്ടിക്കും,കാർഷിക വായ്പകൾ എ‍ഴുതിത്തളളും,കർഷകരുടെ സുരക്ഷ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ കോൺഗ്രസ് മുഖ്യമന്ത്രി അധികാരത്തിൽ വന്നാൽ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.ബിക്കാനീറിൽ മഹാസങ്കൽപ് റാലിയിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.

കേന്ദ്രത്തിൽ മോഡി സർക്കാരും സംസ്ഥാനത്ത് വസുന്ധര സർക്കാരും ജനങ്ങളെ കബളിപ്പിക്കുകയാണ്.വമ്പൻ വാഗ്ദാനങ്ങൾ നൽകും എന്നാൽ ഒന്നും പാലിക്കില്ല.മോഡി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ആർക്കെങ്കിലും അക്കൗണ്ടിൽ ലഭിച്ചോയെന്ന് രാഹുൽ ഗാന്ധി വിളിച്ചു ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close