Cover StoryNationalNews

എംജെ അക്ബർ രാജിവെച്ചേക്കും,വിഷയത്തിൽ പ്രതികരണവുമായി ബിജെപി

ലൈംഗികാരോപണങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ രാജിവെച്ചേക്കും.ബിജെപി-സർക്കാർ വൃത്തങ്ങൾ ഇത് സംബന്ധിച്ച സൂചന നൽകി.എംജെ അക്ബറിനെതിരെ പരാതി രജിസ്റ്റർ ചെയ്യണമെന്ന് ബിജെപി നേതാവ് റീത്താ ബഹുഗുണ ജോഷി ആവശ്യപ്പെട്ടു.വിഷയത്തിൽ ബിജെപിയുടെ ആദ്യപ്രതികരണമാണ് ഇത്.

നിലവിൽ വിദേശ സന്ദർശനത്തിന്‍റെ ഭാഗമായി നൈജീരിയയിൽ ആണ് എംജെ അക്ബർ.അവിടെ നിന്ന് തിരിച്ചെത്തിയാൽ ഉടൻ രാജി ആവശ്യപ്പെട്ടേക്കും.ഏ‍ഴ് സ്ത്രീകളാണ് എംജെ അക്ബറിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്.

രാജ്യത്ത് സജീവമായ മീ ടു ക്യാംപയിനിന്‍റെ ഭാഗമായാണ് മുൻ മാധ്യമ പ്രവർത്തകനായ എംജെ അക്ബറിനെതിരെ മാധ്യമ പ്രവർത്തകരടക്കം പരാതിയുമായി രംഗത്തെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close