Cover StoryFrom the EditorNationalNews

പ്രധാനമന്ത്രി അഴിമതിക്കാരൻ, മോഡിക്കെതിരെ അന്വേഷണം വേണം, വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

റാഫേൽ ഇടപാടിൽ നഗ്നമായ അഴിമതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ അന്വേഷണം വേണമെന്നും കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി. റിലയൻസ് ഡിഫൻസിനെ കരാറിന്റെ ഓഫ്സെറ്റ് പാർട്ണർ ആക്കാൻ നിർബന്ധിത വ്യവസ്ഥ ഉണ്ടെന്ന ഫ്രഞ്ച് മാധ്യമം നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ ആണ് രാഹുൽ ഗാന്ധി തുറന്നടിച്ചത്.

“റിലയൻസിനെ കരാറിന്റെ പങ്കാളി ആക്കണമെന്ന് ഇന്ത്യൻ സർക്കാരിൽ നിന്ന് നിർബന്ധം ഉണ്ടായെന്ന് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളന്ദ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ റാഫേലിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നു. ഇത് കൃത്യമായ അഴിമതിയാണ്. “രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം റാഫേൽ ഇടപാടിൽ കേന്ദ്ര സർക്കാർ വാദങ്ങൾ പൊളിയുന്നു.റിലയൻസിനെ റാഫേൽ ഇടപാടിൽ പങ്കാളിയാക്കണമെന്നത് നിർബന്ധിത വ്യവസ്ഥയാണെന്നതിന്‍റെ തെളിവുകൾ ഫ്രഞ്ച് മാധ്യമം പുറത്തുവിട്ടു.മീഡിയ പാർട്ടിന്‍റേതാണ് വെളിപ്പെടുത്തൽ.റാഫേൽ നിർമ്മാതാക്കളായ ഡസോൾട്ട് ഏവിയേഷന്‍റെ രേഖകൾ ഇത് വ്യക്തമാക്കുന്നതായി ഫ്രഞ്ച് മാധ്യമം ചൂണ്ടിക്കാട്ടുന്നു.കരാർ നടപ്പാക്കണമെങ്കിൽ റിലയൻസിനെ നിർബന്ധമായും പങ്കാളിയാക്കണമെന്നതാണ് വ്യവസ്ഥ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close