Cover StoryLifeMovies

ഞാനങ്ങനെ ചെയ്യില്ല, ആരോ അവരെ തെറ്റിദ്ധരിപ്പിച്ചു, ആരോപണങ്ങൾ മുകേഷ് നിഷേധിച്ചു

ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് നടനും എംഎൽഎയുമായ മുകേഷ്. താൻ ഒരിക്കലും അങ്ങിനെ ചെയ്യില്ല. തന്റെ പേരിൽ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതായിരിക്കും എന്നും മുകേഷ് പറഞ്ഞു.

ഒരു റിയാലിറ്റി ഷോക്കിടെ തന്നെ മുകേഷ് മുറിയിലേക്ക് വിളിച്ചുവെന്നും തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റാൻ ശ്രമിച്ചുവെന്നും ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അന്നത്തെ തന്റെ മേധാവി ഡെറിക് ഒബ്രിയാൻ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിൽ തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ് പറയുന്നു.

ടെസ് എന്ന യുവതിയെ ഓർക്കുന്നില്ലെന്നും ടെസിനെ പിന്തുണച്ചു എന്ന് പറയുന്ന ഡെറിക് ഒബ്രിയാൻ ഇപ്പോഴും തന്റെ സുഹൃത്ത് ആണെന്നും മുകേഷ് പറഞ്ഞു. മീ ടു ക്യാമ്പയിനെ താൻ പിന്തുണക്കുന്നുവെന്നും മുകേഷ് കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close