Cover StoryLifeMovies

വൈരമുത്തുവിനെതിരേയും ലൈംഗിക ആരോപണം

പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണം.പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത് ഒരു യുവതിയാണ് ആരോപണവുമായി രംഗത്ത് വന്നത്.

മാധ്യമ പ്രവർത്തക സന്ധ്യാ മേനോനുമായാണ് യുവതി ഇക്കാര്യം പങ്കു വെച്ചത്.സംവിധായകൻ സിഎസ് അമുദൻ,ഗായിക ചിന്മയി എന്നിവർ ഇതിന് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്.

അയാൾ എന്നെ കെട്ടിപ്പിടിച്ചു.ചുംബിച്ചു.എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാൻ അയാളുടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ടു.

അയാളുടെ വീടും ഓഫീസും ഒന്നാണ് .കോടമ്പാക്കത്താണത്.അവിടെ വന്ന് കാണാനാണ് അയാൾ എല്ലാവരോടും ആവശ്യപ്പെടാറുളളത്.

വൈരമുത്തു ഒരു വേട്ടക്കാരനാണെന്ന് സിനിമാ മേഖലയിലെ പരസ്യമായ രഹസ്യമാണെന്ന് യുവതി ആരോപിക്കുന്നു.അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ബന്ധങ്ങൾ കണക്കിലെടുത്ത് ആരും പരാതിപ്പെടാൻ പോലും തയ്യാറാവുന്നില്ലെന്നും യുവതി പരാതിപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close