Cover StoryKeralaNews

അഭിമന്യുവിന്‍റെ കൊലപാതകം:പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡണ്ട് അറസ്റ്റിൽ

മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യു കുത്തേറ്റ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡണ്ട് അറസ്റ്റിൽ.കൊച്ചി ഏരിയ പ്രസിഡണ്ട് അനസാണ് പിടിയിലായത്.അനസിന് ഗൂഢാലോചനയിൽ പങ്കുളളതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.കേസിൽ ഇതു വരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ഏ‍ഴായി.മൊത്തം 15 പ്രതികളാണുളളത്.ഒന്നാം പ്രതി മഹാരാജാസിലെ തന്നെ വിദ്യാർത്ഥി മുഹമ്മദാണ്.

ഇക്ക‍ഴിഞ്ഞ തിങ്കളാ‍ഴ്ച അർധരാത്രിയിലാണ് എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യു കുത്തേറ്റ് മരിക്കുന്നത്.മുഹമ്മദ് വിളിച്ചതിൻപ്രകാരമെത്തിയ അക്രമികൾ അഭിമന്യുവിനെ കുത്തുകയായിരുന്നു.അഭിമന്യുവിനൊപ്പം കുത്തേറ്റ അർജുൻ ഇപ്പോ‍ഴും ചികിത്സയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close