Cover StoryNationalNews

ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍​ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നു​- മന്‍മോഹന്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന്​ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്​. ഇത്തരം സംഭവങ്ങള്‍ പരിശോധിച്ചില്ലെങ്കില്‍ അത്​ രാജ്യത്തി​​െന്‍റ ജനാധിപത്യത്തിന്​ തന്നെ ഭീഷണിയാവുമെന്നും മന്‍മോഹന്‍ പറഞ്ഞു. പഞ്ചാബ്​ യൂനിവേഴ്​സിറ്റിയിലെ സെമിനാറില്‍ സംസാരിക്കവെയാണ്​ ഇക്കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത്​​.

ഇന്ത്യന്‍ ജനതയെ മതം, ജാതി, ഭാഷ, സംസ്​കാരം എന്നിവയുടെ പേരില്‍ വേര്‍തരിക്കാനുള്ള നീക്കങ്ങളാണ്​ നിലവില്‍ നടക്കുന്നതെന്നും മന്‍മോഹന്‍ കുറ്റപ്പെടുത്തി. ഒരാളുടെ സ്വാതന്ത്രം മറ്റൊരാളുടെ സ്വാതന്ത്രത്തെ ഹനിക്കരുത്​. ഇന്ത്യയില്‍ വ്യക്​തി സ്വാതന്ത്രത്തിനാണ്​ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്‍മോഹന്‍ പറഞ്ഞു. സാമ്ബത്തിക വളര്‍ച്ചക്കാണ്​ രാജ്യം ഇപ്പോള്‍ പ്രാധന്യം നല്‍കേണ്ടത്​. രാജ്യത്ത്​ വളര്‍ന്നു വരുന്ന അസമത്വം സാമ്ബത്തിക വളര്‍ച്ചക്ക്​ ഭീഷണിയാണെന്നും മന്‍മോഹന്‍ പറഞ്ഞു.

ദലിതര്‍ക്കെതിരായ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്​ ശക്​തമായ പ്രതിഷേധം ഉയര്‍ത്തു​േമ്ബാഴാണ്​ വിഷയത്തില്‍ നിലപാട്​ വ്യക്​തമാക്കി മന്‍മോഹന്‍ രംഗത്തെത്തിയത്​. എസ്​.സി-എസ്​.ടി നിയമഭേദഗതിക്കെതിരെയും കോണ്‍ഗ്രസ്​ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ മന്‍മോഹ​​െന്‍റയും പ്രതികരണം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close