NewsPravasi

തൊഴിലാളികളുടെ സുരക്ഷാകാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി

റിയാദ്: തൊഴിലാളികളുടെ സുരക്ഷാകാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സൗദി ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ എണ്ണായിരത്തോളം തൊഴിലാളികള്‍ക്ക് പരിക്ക് പറ്റിയതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ കര്‍ശന നടപടി വന്നത്.

 

ഇന്‍ഷുറന്‍സ് പോളിസി നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഒരു ലക്ഷം റിയാല്‍ വരെ പിഴയും മുപ്പത് ദിവസം വരെ സ്ഥാപനം അടച്ചുപൂട്ടലുമാണ് ആദ്യഘട്ടത്തിലെ നടപടി.

 

സുരക്ഷാ ക്രമീകരണങ്ങളും രേഖകളും പരിശോധിക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കും. പ്രവൃത്തിസമയത്തും മുന്‍കൂട്ടി അറിയിക്കാതെയും അധികൃതര്‍ക്ക് പരിശോധന നടത്താനുള്ള അധികാരമുണ്ടായിരിക്കും.

 

സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് അപ്പപ്പോള്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന് ലഭിച്ചിരിക്കണം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close