NationalNews

ഹിമാചല്‍ പ്രദേശില്‍ വീണ്ടും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് വീരഭദ്രസിംഗ്

കോട്ടയം: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വീരഭദ്രസിംഗ് പറഞ്ഞു. നീതിപൂര്‍വ്വമായ തിരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കില്‍ ഗുജറാത്തില്‍ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.
പണവും കേന്ദ്രത്തിലെ അധികാരവും ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിച്ചത്. ഇത് ഹിമാചലിലെ ജനം തിരിച്ചറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തിയില്ലെങ്കില്‍ അവിടെയും വിധി അനുകൂലമാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close