Movies

മെർസൽ മതവികാരം വ്രണപ്പെടുത്തിയെന്നു പരാതി, വിജയ്‌ക്കെതിരെ കേസ്‌

മെർസൽ വിവാദത്തിൽ വീണ്ടും നിർണായക നീക്കങ്ങൾ. ചിത്രത്തിലെ ഡയലോഗിലൂടെ മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിൽ ചിത്രത്തിലെ നായകൻ വിജയ്‌ക്കെതിരെ കേസെടുത്തു. മധുര പോലീസ് മുത്തുകുമാർ എന്ന അഭിഭാഷകന്റെ പരാതിയിലാണ് കേസ്‌ എടുത്തത്.

 

മെർസലിൽ ക്ഷേത്രങ്ങൾക്കെതിരെ പരാമർശം നടത്തി എന്നാണ് പരാതി. ചികിത്സ കിട്ടാതെ കുട്ടികൾ മരിക്കുന്ന നാട്ടിൽ ഇനി ക്ഷേത്രങ്ങൾ അല്ല ആശുപത്രികളാണ് പണിയേണ്ടത് എന്ന ഡയലോഗ് ചിത്രത്തിൽ ഉണ്ട്. ഇത് മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. നേരത്തെ വിജയ്ക്കും സിനിമക്കുമെതിരെ ബിജെപി രംഗത്ത് വന്നിരുന്നു. സിനിമയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close