Life

രാവിലെ മുതല്‍ ചോദ്യം ചെയ്തു, നിര്‍ണായക തെളിവിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ്

കൊച്ചി: ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ചതുമായ ബന്ധപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍. തിങ്കളാഴ്ച പുലര്‍ച്ചയോടെ തന്നെ ദിലീപിനെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയായിരുന്നു. കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടത്തിയ ചില ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച ചോദ്യം ചെയ്യലില്‍ ദിലീപ് കുടുങ്ങുകയായിരുന്നു.

നടിയെ ആക്രമിച്ചതിന് പിന്നിലുള്ള കാരണം വ്യക്തിപരമായ വൈരാഗ്യം കാരണമാണെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

തിങ്കളാഴ്ച രാവിലെ മുതല്‍ കേസ് സുപ്രധാന വഴിത്തിരിവിലേക്ക് നീങ്ങുന്ന അറസ്റ്റ് ഉണ്ടായേക്കുമെന്ന ശ്രുതി പരന്നിരുന്നു. ചില മലയാളം ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വൈകുന്നേരം 6.45 ഓടെയാണ് ദിലീപിന്റെ അറസ്റ്റ്
രേഖപ്പെടുത്തിയത്.തുടര്‍ന്ന് ഏഴ് മണിയോടെ ദിലീപിനെ ആലുവ പോലീസ് ക്ലബിലെത്തിച്ചു. ഇന്ന് തന്നെ ദിലീപിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നാണ് സൂചന.

ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന് എ.ഡി.ജി.പി ബി.സന്ധ്യയാണ് മേല്‍നോട്ടം വഹിച്ചത്. ഇടക്കാലത്ത് അന്വേഷണം മന്ദഗതിയിലായെങ്കിലും, വനിതാ ചലച്ചിത്ര പ്രവര്‍ത്തകര്‍ രൂപം കൊടുത്ത ‘വിമന്‍ ഇന്‍ സിനിമാ കലക്ടീവി’ന്റെ പ്രവര്‍ത്തനം അന്വേഷണ പുരോഗതിയില്‍ നിര്‍ണായകമായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close