KeralaNews

കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

 

സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെ വലിയ നേട്ടമാണ് സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നത്. നാടാകെ ഒന്നിച്ചു നീങ്ങിയാല്‍ ഇനിയും വലിയ നേട്ടങ്ങള്‍ കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

കെഎസ്ഇബിയെ മാത്രം ആശ്രയിച്ച് കേരളത്തിന്റെ വൈദ്യുതി ആവശ്യം പരിഹരിക്കാനാക്കില്ലെന്നും സോളാര്‍ അടക്കമുള്ള മറ്റ് കാര്യങ്ങളിലേക്ക് മാറേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് കെഎസ്ഇബിയെ എത്തിക്കുന്നതില്‍ മന്ത്രി എം.എം. മണി വലിയ പങ്കു വഹിച്ചു. ഇതില്‍ മണിയെയും കെഎസ്ഇബി പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

തദേശ സ്ഥാപനങ്ങളും എംഎല്‍എമാരും സമ്പൂര്‍ണ വൈദ്യുതീകരണത്തിനായി സഹകരിച്ചു. കെഎസ്ഇബി ജീവനക്കാരുടെ അര്‍പ്പണ ബോധവും പദ്ധതിയുടെ വിജയത്തിനു കാരണമായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close