KeralaNews

മൂന്നാര്‍: കയ്യേറ്റമൊഴിപ്പിക്കല്‍ താല്‍കാലികമായി നിര്‍ത്തിവെച്ചേക്കും

മുന്നാര്‍: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ താല്‍കാലികമായി നിര്‍ത്തിവെച്ചേക്കും. സര്‍വകക്ഷി യോഗത്തിന് ശേഷം നടപടികള്‍ തുടര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് എല്‍.ഡി.എഫ് യോഗം. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും മതമേലധ്യക്ഷന്‍മാരും മാധ്യമ പ്രവര്‍ത്തകരും സര്‍വകക്ഷി യോഗത്തില്‍ പെങ്കടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

മൂന്നാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രി സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. പാപ്പാത്തിച്ചോലയില്‍ സ്ഥാപിച്ചിരുന്ന കുരിശ് നീക്കിയതില്‍ ജാഗ്രതക്കുറവുണ്ടായെന്ന നിലപാട് യോഗത്തിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. നടപടി ക്രമങ്ങള്‍ പാലിച്ചാണ് കുരിശ് പൊളിച്ച് നീക്കിയതെന്ന നിലപാട് സി.പി.െഎ യോഗത്തെ അറിയിച്ചു. പ്രശ്‌നങ്ങള്‍ വഷളാവരുതെന്നും ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കണമെന്ന നിലപാടാണ് യോഗത്തില്‍ വി.എസ് സ്വീകരിച്ചത്.

 

അതേ സമയം, മുന്നാറില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന സൂചന യോഗത്തിന് ശേഷം സി.പി.െഎ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കി. ഏല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമോ എന്ന് കാനം ചോദിച്ചു. വിഷയത്തില്‍ തുടര്‍ചര്‍ച്ചകള്‍ ആവശ്യമാണെന്നും കാനം പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close