KeralaNews

കണ്ണൂര്‍ സംഘര്‍ഷരഹിത ജില്ലയായി മാറും: മുഖ്യമന്ത്രി

കണ്ണൂര്‍: കണ്ണൂരിനെ സംഘര്‍ഷരഹിത ജില്ലയായി മാറ്റാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്പ് നടന്ന സമാധാന ശ്രമങ്ങള്‍ പൂര്‍ണമായി ഫലം കണ്ടില്ലെന്നും നേതാക്കള്‍ തമ്മിലുള്ള ധാരണ താഴെത്തട്ടിലെത്തിക്കണമെന്നും കണ്ണൂരില്‍ സര്‍വകക്ഷി സമാധാനയോഗത്തിനുശേഷം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
പോലീസ് പോലീസായി തന്നെ മാറണം. പോലീസ് പിടികൂടിയ പ്രതികളെ തടിമിടുക്ക് കാണിച്ച് ഇറക്കികൊണ്ടു പോകുന്നത് അനുവദിക്കരുത്. എന്നാല്‍ പ്രതികള്‍ക്ക് നിയമപരമായ സഹായം നല്‍കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close