NewsWorld

ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ‘ബുര്‍ജ് ഖലീഫ’ ഇന്നും നാളെയും ത്രിവര്‍ണമണിയും

ദുബായ്: അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനമാഘോഷിക്കുന്ന ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിയും. രണ്ടു ദിവസവും വൈകിട്ട് 6.15, 7.15, 8.15 എന്നീ സമയങ്ങളിലാണ് ഇന്ത്യന്‍ ദേശീയ പതാകയുടെ നിറം എല്‍ഇ!ഡി വെളിച്ചമുപയോഗിച്ച് ബുര്‍ജ് ഖലീഫയില്‍ പതിപ്പിക്കുന്നത്.

 

ഇതോടൊപ്പം ഡൗണ്‍ടൗണിലെ ദുബായ് ഫൗണ്ടെയിനില്‍ എല്‍ഇഡി ഷോയും അരങ്ങേറും. ഇമാര്‍ പ്രോപ്പര്‍ട്ടീസാണ് പരിപാടിക്കു നേതൃത്വം നല്‍കുന്നത്. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘാഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വേളയിലാണ് ഇന്ത്യയോട് ആദരവ് കാണിക്കുന്ന യുഎഇ നീക്കമെന്നത് ഇവിടുത്തെ പ്രവാസി ഇന്ത്യക്കാര്‍ക്കും ഏറെ ആഹ്ലാദം പകരുന്നു.
മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളില്‍ ബുര്‍ജ് ഖലീഫ അതാത് രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറമണിയുന്നത് ഇതാദ്യമായാണ്. ഇന്ത്യയും യുഎഇയും തമ്മില്‍ വളരെ ദൃഢമായ ഉഭയകക്ഷി ബന്ധമാണുള്ളത്.
ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്തെ  ഡൗണ്‍ടൗണില്‍ സ്ഥിതി ചെയ്യുന്ന ലോക വിനോദ സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായ ബുര്‍ജ് ഖലീഫയ്ക്ക് 828 മീറ്റര്‍ (2,716.5 അടി) ഉയരമാണുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close