Uncategorized

ട്രംപിനെതിരെ അണിനിരന്ന് ഹോളിവുഡ്; ജൂലിയ റോബര്‍ട്‌സും എമ്മ വാട്‌സണും സ്ത്രീകളുടെ ട്രംപ് വിരുദ്ധ റാലിയില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദം ട്രംപ് ഏറ്റെടുത്തതിനു പിന്നാലെ പ്രതിഷേധം അലയടിക്കുകയാണ് രാജ്യത്ത്. ട്രംപിന്റെ സ്ത്രീ വിരുദ്ധനയങ്ങള്‍ക്കെതിരെ അമേരിക്കയിലും ലോകത്തിന്റെ നാനാ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹോളിവുഡും തെരുവിലേക്ക്. വാഷിങ്ടണില്‍ നടന്ന മാര്‍ച്ചില്‍ മഡോണ, ജൂലിയ റോബര്‍ട്‌സ്, സ്‌കാര്‍ലറ്റ് ജൊഹാന്‍സണ്‍, കാറ്റി പെറി,കേര്‍, എമ്മ വാട്‌സണ്‍, തുടങ്ങിയവര്‍ പിന്തുണയുമായി എത്തി.

ന്യൂയോര്‍ക്കില്‍ ട്രംപിന്റെ വീടായ ട്രംപ് ടവറിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഹെലന്‍ മിറന്‍, സിന്തിയ നിക്‌സണ്‍, വൂപ്പി ഗോള്‍ഡ്‌ബെര്‍ഗ് എന്നിവര്‍ പങ്കുചേര്‍ന്നു. സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന പാര്‍ക്ക് സിറ്റിയിലെ പ്രകടനത്തില്‍ ചാര്‍ളിസ് തെറോണ്‍, ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ട് എന്നിവര്‍ പങ്കെടുത്തു. ലോസ് ആഞ്ചലിസില്‍ ലക്ഷക്കണക്കിന് വനിതകള്‍ പങ്കെടുത്ത മാര്‍ച്ചില്‍ മിലി സൈറസ്, ജേമി ലീ കര്‍ട്ടിസ്, ഡെമി ലെവാറ്റൊ എന്നീ പ്രമുഖരുമുണ്ടായിരുന്നു.

ഇന്നലെ ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങു നടക്കുമ്‌ബോള്‍ തെരുവില്‍ ജനങ്ങളുടെ പ്രക്ഷോഭം ആളിക്കത്തുകയായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close