NewsWorld

ബോംബ് ഭീഷണിയെ തുടര്‍ന്ന് യൂറോവിംഗ്‌സ് വിമാനം അടിയന്തരമായി കുവൈറ്റില്‍ ഇറക്കി

കുവൈറ്റ്: ബോംബ് ഭീഷണിയെ തുടര്‍ന്ന് യൂറോവിംഗ്‌സ് വിമാനം അടിയന്തരമായി നിലത്തിറക്കി. സലാലയില്‍നിന്നു കൊളോണിലേക്കു പോയ യാത്രാ വിമാനമാണ് കുവൈറ്റില്‍ അടിയന്തരമായി നിലത്തിറക്കിയത്. ലുഫ്താന്‍സയുടെ നിയന്ത്രണത്തിലുള്ള യൂറോവിംഗ്‌സ് വിമാനത്തില്‍ 287 യാത്രക്കാരും 10 ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്.

 

തുടര്‍ന്ന് ജീവനക്കാരെയും യാത്രക്കാരെയും പുറത്തിറക്കി പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. സംഭവത്തില്‍ കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close