NationalNews

നോട്ട് നിരോധിക്കല്‍: ജനങ്ങള്‍ അസ്ഥിപഞ്ജരമായെന്ന് മായാവതി

ന്യൂഡല്‍ഹി: നോട്ട് നിരോധിക്കലില്‍ കേന്ദ്രത്തെ വീണ്ടും ലക്ഷ്യമിട്ട് ബിഎസ്പി അധ്യക്ഷ മായാവതി. നോട്ട് നിരോധിക്കലിലൂടെ രാജ്യത്തെ 90 ശതമാനം ജനങ്ങളും അസ്ഥിപഞ്ജരമായി മാറിയെന്ന് മായാവതി ആരോപിച്ചു. ലക്‌നോവില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അവര്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
നോട്ട് നിരോധിക്കലിന്റെ പരിണിത ഫലങ്ങള്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ ബിജെപി തയാറായിക്കൊള്ളൂ. സര്‍ക്കാരിന്റെ തലതിരിഞ്ഞ തീരുമാനത്തിലൂടെ രാജ്യത്തെ 90 ശതമാനം ജനങ്ങളും അസ്ഥിപഞ്ജരങ്ങള്‍ മാത്രമായി മാറിക്കഴിഞ്ഞു. നോട്ട് നിരോധിക്കലിനുശേഷം എത്ര കള്ളപ്പണം പിടിച്ചെടുക്കാന്‍ കഴിഞ്ഞെന്നു മോദി രാജ്യത്തോടു വ്യക്തമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു.
ആരോപണങ്ങളില്‍ കോണ്‍ഗ്രസിനെയും മായാവതി വെറുതെവിട്ടില്ല. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ വഞ്ചകരാണെന്നും ഉത്തര്‍പ്രദേശില്‍ ബിഎസ്പി ഭരണംപിടിക്കുമെന്നത് സുനിശ്ചിതമാണെന്നും മായാവതി പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close