Uncategorized

മോഷണം ആരോപിച്ച് യുവതിയെ പീഡിപ്പിച്ച ലാബുടമ റിമാന്‍ഡില്‍

കോതമംഗലം: മോഷണക്കുറ്റം ആരോപിച്ച് ലാബ് ജീവനക്കാരിയായ യുവതിയെ മാനസികമായും ശാരീരികവുമായും പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ലാബുടമയെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ സ്വദേശി തങ്കളം പൂവത്തുംചുവട്ടില്‍ അബ്ദുള്‍ നാസര്‍(38) ആണ് റിമാന്‍ഡിലായത്.

 

സംഭവം വിവാദമായതോടെ രണ്ടാഴ്ചയോളം ഒളിവിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച കോതമംഗലത്തു നിന്നാണ് പോലീസ് അറസ്റ്റു ചെയ്തത്. കോതമംഗലം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം പ്രതിയുടെ ഉടമസ്ഥയിലുള്ള നീതി ലാബില്‍ കഴിഞ്ഞ 16നായിരുന്നു സംഭവം. മോഷണക്കുറ്റം ചുമത്തി സ്ഥാപനത്തിലെ ജീവനക്കാരിയെ അബ്ദുള്‍നാസര്‍ ശാരീരിക–മാനസിക പീഡനത്തിനു വിധേയയാക്കുകയും സിറിഞ്ച് ഉപയോഗിച്ച് കാലില്‍ കുത്തി മാരകമായ മുറിവ് ഏല്‍പ്പിച്ചെന്നുമാണ് കേസ്.

 

ഇതിനുപുറമെ ഭീഷണിപ്പെടുത്തി പേപ്പറില്‍ ഒപ്പിട്ടു വാങ്ങിയെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതോടെയാണ് പ്രതി ഒളിവില്‍പോയത്. അബ്ദുള്‍ നാസറിന്റെ ഭാര്യക്കും ലാബിലെ മറ്റ് മൂന്നു ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് യുവതിയുടെ മൊഴി. ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close