Cover StoryLifeMovies

ഷർവാനന്ദ് വീണ്ടും തമിഴിലേക്ക് , ചിത്രത്തിൽ ഏറെ മലയാളി സാന്നിദ്ധ്യവും                                                              

തെലുങ്കിലെ മുൻ നിര യുവനായകൻ  ഷർവാനന്ദ് വീണ്ടും തമിഴ് സിനിമയിലേക്ക് . “എങ്കേയും എപ്പോതും ” ആയിരുന്നു ഷർവാനന്ദിന്റെ തമിഴിലെ ആദ്യ ചിത്രം . ഡ്രീം വാരിയർ പിക്‌ചേഴ്‌സ്  നിർമ്മിക്കുന്ന , ചെന്നൈയിൽ ചിത്രീകരണം തുടങ്ങിയ പുതിയ പേരിടാ ചിത്രത്തിലാണ് ഷർവാനന്ദ്  നായകനാവുന്നത് . നവാഗതനായ  ശ്രീകാർത്തിക്ക്  സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ ‘ധ്രുവ നക്ഷത്രം ‘എന്ന സിനിമയിലൂടെ ശ്രദ്ധേയയായ റീത്തു വർമയാണ് . നാസർ,സതീഷ്,രമേഷ് തിലക് തുടങ്ങി ഒട്ടനവധി താരങ്ങൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ജീവിതത്തിൽ വേർ പിരിക്കാൻ  കഴിയാത്ത വിഷയങ്ങളായ സൗഹൃദം ,പ്രണയം ,മാതൃസ്നേഹം ഇവയെ പശ്ചാത്തലമാക്കിയുള്ള രസകരമായ  ഇതിവൃത്തമാണത്രെ അവലംബം .


ചിത്രത്തിന്റെ അണിയറയിലെ മലയാളി സാന്നിധ്യമാണ് മറ്റൊരു ശ്രദ്ധേയ ഘടകം . റഹ്മാൻ നായകനായി അഭിനയിച്ച ബ്ലോക് ബസ്റ്റർ ചിത്രമായിരുന്ന “ധ്രുവങ്കൾ 16 “ലൂടെ തമിഴ് സിനിമയിൽ ചുവടുറപ്പിച്ച സുജിത്ത്  സാരംഗ്  ഛായാഗ്രഹണവും , ജാക്‌സ് ബിജോയ്  സംഗീത സംവിധാനവും ,ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിർവഹിച്ചു കൊണ്ട് വീണ്ടും ഒന്നിക്കുന്നു .കാർത്തി നായകനാവുന്ന “കൈതി ” ക്കു ശേഷം ഡ്രീം വാരിയർ പിക്‌ചേഴ്‌സിനു വേണ്ടി എസ്.ആർ. പ്രകാഷ് ബാബു , എസ്.ആർ. പ്രഭു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം (2020) വേനലവധിക്കാണ് പ്രദർശനത്തിനെത്തുക .

 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close