Cover StoryTechnologyTrending

ബുള്ളറ്റ് പ്രേമികൾ അറിയാൻ, അടിമുടി മാറാൻ റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് ക്ലാസിക്ക് ഇന്ത്യയിൽ ഏറ്റവും വിറ്റുപോകുന്ന മോട്ടോർസൈക്കിൾ ആണ്. പിറവി മുതൽ പ്രായഭേധമന്യേ ഏതുകാലത്തും ഇരുചക്ര വാഹന പ്രേമികൾക്ക് ബുള്ളറ്റ് ഹരമാണ്.

ബുള്ളറ്റിനെ പുതുക്കാൻ കമ്പനി ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ വിവരം ഉണ്ടായിരുന്നു. ഇപ്പോഴിതാ കമ്പനിയിൽ നിന്ന് ചോർത്തപ്പെട്ട ചില വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.

രണ്ടു തരത്തിലുള്ള എൻജിനുകൾ ആണ് ബുള്ളെറ്റിന് നിലവിൽ ഉള്ളത് ഒന്ന് 499 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, 4-സ്ട്രോക്ക്, ട്വിൻസ്പാർക് എഞ്ചിൻ 27.2 ബിഎച്ച്പി 41.3 എൻഎം ടോർക്കോട്‌ കൂടി. മറ്റൊന്ന് 346 സി സി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, 4-സ്‌ട്രോക്, ട്വിൻസ്പാർക് എഞ്ചിൻ 19.8ബിഎച്ച്പി, 28 എൻഎം ടോർക്കോട്‌ കൂടി. രണ്ട് എഞ്ചിനുകൾക്കും അഞ്ച് സ്പീഡ് ഗിയർ ആണ് ഉള്ളത്.

2020ലും രണ്ടു എഞ്ചിനുകൾ തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബിഎസ് 6 നിലവാരം ആണ് ഉണ്ടാകുക. പുതിയ എക്സോസ്റ്റ് സംവിധാനം ഉണ്ടാകും. ഇപ്പോഴത്തെ സിംഗിൾ ഡൌൺട്യൂബ് ചേസിസ് ഡബിൾ ക്രാഡിൽ സെറ്റപ്പിലേക്കു മാറും. ഫ്രന്റിലും ബാക്കിലും ഡിസ്ക് ഉണ്ടാകും. 2020 ക്ലാസിക്കിന് ഡ്യൂവൽ ചാനൽ എബിഎസ് സംവിധാനവും ഉണ്ടാകും. ഫൂട്ട് റെസ്റ്റും ബ്രേക്ക്‌ ലിവറും പുതിയ ഡിസൈനിൽ ആകും. അതായത് റോയൽ എൻഫീൽഡ് പുതുതലമുറയിലേക്കു മാറുന്നു എന്നർത്ഥം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close