Cover StoryFrom the EditorNationalNews

അധികാരം എന്നും ഉണ്ടാകില്ല, ബിജെപിക്ക് കുമാരസ്വാമിയുടെ മുന്നറിയിപ്പ്

കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ബിജെപിക്കെതിരെ സഭയില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അധികാരം സ്ഥിരമല്ലെന്നും ബിജെപിയെ ഓര്‍മ്മപ്പെടുത്തി. ബിജെപിയുടെ കുതിര കച്ചവടമാണ് സര്‍ക്കാരിനെ വെന്റിലേറ്ററിലാക്കിയതെന്ന് കുമാരസ്വാമി ഇന്നലെ സഭയില്‍ ആരോപിച്ചിരുന്നു. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ 40-50 കോടി വരെ ബിജെപി വാഗ്ദാനം ചെയ്‌തെന്നും വെള്ളിയാഴ്ച സഭയില്‍ കുമാരസ്വാമി വെളിപ്പെടുത്തി. ഗവര്‍ണറുടെ ഉത്തരവ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഗവര്‍ണറുടെ നിലപാട് ഭരണഘടന വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതിനിടെ സഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമി ബിജെപിക്കെതിരെ ആഞ്ഞടിച്ചു. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനായി ബിജെപി കോടികള്‍ വീശിയെന്ന് കുമാരസ്വാമി പറഞ്ഞു. 40-50 കോടിവരെയാണ് എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്തത്.

ഈ പണം എവിടുന്നാണ് ബിജെപിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ ഗൗഡയും ബിജെപി തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്‌തെന്ന് സഭയില്‍ വെളിപ്പെടുത്തി.ബിജെപിയിലേക്ക് ചേക്കേറാന്‍ ആവശ്യപ്പെട്ട് നേതാക്കള്‍ തന്നെ വീട്ടില്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ശ്രീനിവാസ ഗൗഡ പറഞ്ഞു. ബിജെപി നേതാക്കളായ അശ്വന്ത് നാരായണന്‍, സിപി യോഗേശ്വര്‍ , സര്‍ വിശ്വനാഥ് എന്നിവരാണ് തന്നെ സമീപിച്ചത്. കൂറുമാറാന്‍ അഞ്ച് കോടി തനിക്ക് വാഗ്ദാനം ചെയ്‌തെന്നും ശ്രീനിവാസ് ഗൗഡ പറഞ്ഞു. അതേസമയം താന്‍ പണം സ്വീകരിച്ചില്ലെന്നും ശ്രീനിവാസ് വ്യക്തമാക്കി. നേരത്തേ തന്നെ ബിജെപി ഓപ്പറേഷന്‍ താമരയ്ക്കായി കോടികള്‍ ഒഴുക്കിയിട്ടുണ്ടെന്ന് ജെഡിഎസ് ആരോപിച്ചിരുന്നു.
ആയിരം കോടി ബിജെപി ചെലവാക്കിയെന്നായിരുന്നു ജെഡിഎസ് നേതാക്കളുടെ ആരോപണം. അമിത് ഷായ്ക്കും നരേന്ദ്ര മോഡിക്കും ഇത്രയും തുക എങ്ങനെ ലഭിച്ചുവെന്നും അഴിമതി രഹിത ഭരണം എന്നത് കടലാസില്‍ മാത്രമാണെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. അതിനിടെ താന്‍ ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മുംബൈയില്‍ ചികിത്സയില്‍ തുടരുന്ന കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീല്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close