Cover StoryFrom the EditorNationalNews

രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നു ആദ്യം നിർദേശിച്ചത് നെൽസൺ മണ്ഡേലയെന്നു പ്രിയങ്ക ഗാന്ധി

ആഫ്രിക്കന്‍ സമര നായകന്‍ നെല്‍സണ്‍ മണ്ടേലയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതിന് തനിക്ക് ആദ്യം പ്രേരണ തന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഷ്ട്രീയത്തിലിറങ്ങുവാന്‍ മറ്റാരും പറയുന്നതിന് മുമ്പ് തന്നോട് ഇക്കാര്യം പറഞ്ഞത് മണ്ടേലയായിരുന്നു എന്ന് പ്രിയങ്ക ഓര്‍ക്കുന്നു,

മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ 101ാം ജന്‍മദിനത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു പ്രിയങ്ക. ഇക്കാലത്ത് മണ്ടേലയെപ്പോലുള്ള നേതാക്കളെയാണ് ലോകം ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്നതെന്നും പ്രിയങ്ക പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും സത്യത്തിന്റെയും തെളിവാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് അദ്ദേഹം നെല്‍സണ്‍ അങ്കിള്‍ ആയിരുന്നു അദ്ദേഹമാണ് എന്റെ പ്രചോദനവും വഴികാട്ടിയും’- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. മണ്ടേലയ്ക്കൊപ്പമുള്ള ചിത്രവും പ്രിയങ്ക പങ്കുവച്ചു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ജനുവരിയില്‍ പ്രീയങ്ക ഗാന്ധി കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെച്ചതിന് ശേഷം കോണ്‍ഗ്രസിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടി ആശ്രയിക്കുന്നത് പ്രീയങ്ക ഗാന്ധിയെ തന്നെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close