Cover StoryFrom the EditorNationalNews

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം കണ്ണു വെച്ച് ശിവസേന, ബിജെപിക്ക് തലവേദന

മഹാരാഷ്ട്രയില്‍ ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധം വഷളാവുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടിരിക്കുകയാണ്. പോസ്റ്ററിലൂടെയാണ് അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് വലിയ പോരിനാണ് തുടക്കമിട്ടിരിക്കുന്നത്. ഇത്തവണ മുഖ്യമന്ത്രി സ്ഥാനം കിട്ടിയാല്‍ മാത്രമേ ബിജെപിയുടെ ആധിപത്യം അവസാനിപ്പിക്കാന്‍ സാധിക്കൂ എന്നാണ് ശിവസേന ഉന്നയിക്കുന്നത്. നാസിക്കില്‍ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് കാണിച്ച് പോസ്റ്ററും വന്നിരിക്കുകയാണ്. എന്നാല്‍ മഹാരാഷ്ട്രയുടെ ചുമതലയുള്ള ബിജെപി നേതാവ് സരോജ് പാണ്ഡെ ഇത് തള്ളി. മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസാണ് വരാന്‍ പോകുന്നതെന്നും, ബിജെപിയാണ് വലിയ പാര്‍ട്ടിയെന്നും, മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മറ്റ് തര്‍ക്കങ്ങളില്ലെന്നും സരോജ് പാണ്ഡെ പറയുന്നു.

ബിജെപിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ശിവസേന. ആദിത്യ താക്കറെയെയാണ് അവര്‍ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്നത്. ഉദ്ധവ് മകനാണെന്ന അനുകൂല്യവും ആദിത്യക്കുണ്ട്. നേരത്തെ സഞ്ജയ് റാവത്തും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ആദിത്യ മത്സരിക്കണോ എന്നത് ഉദ്ധവ് തീരുമാനിക്കുമെന്ന് റാവത്ത് പറഞ്ഞു. ജനങ്ങള്‍ക്ക് ആദിത്യയെ പോലെ യുവാവായ മുഖ്യമന്ത്രിയെ ആവശ്യമുണ്ടെന്നും റാവത്ത് പറഞ്ഞു. അദ്ദേഹത്തിന് മുഖ്യമന്ത്രി പദം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും റാവത്ത് സൂചിപ്പിച്ചിരുന്നു.

അതേസമയം, ഉദ്ധവ് താക്കറെയുമായി ഇക്കാര്യം സംസാരിച്ചതായി ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. ആരായിരിക്കണം അടുത്ത മുഖ്യമന്ത്രിയെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ശിവസേന സ്ഥാപക ദിനത്തിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട. കുറച്ച് കാര്യങ്ങള്‍ ശിവസേനയും ബിജെപിയും തീരുമാനിച്ചിട്ടുണ്ട്. കൃത്യസമയത്ത് അത് പുറത്തുവിടുമെന്നും ഫട്നാവിസ് പറഞ്ഞു. അതേസമയം പ്രാദേശിക തലത്തില്‍ നേതാക്കള്‍ തമ്മില്‍ പോര് ആരംഭിച്ചിരിക്കുകയാണ്. ആരായിരിക്കും മുഖ്യമന്ത്രിയെന്ന കാര്യം ഒരാളും അഭിപ്രായം പറയേണ്ട. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചേര്‍ന്നാണ് സഖ്യമുണ്ടാക്കിയത്. ദേവേന്ദ്ര ഫട്നാവിസുമായും നല്ല ബന്ധമുണ്ട്. മന്ത്രി ഗിരീഷ് മഹാജനെ പോലുള്ളവര്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയാതിരിക്കുകയാണ് നല്ലത്. മന്ത്രി പറഞ്ഞതിനോട് യോജിക്കുന്നില്ലെന്നും ഉദ്ധവ് പറഞ്ഞു. നേരത്തെ അടുത്ത മുഖ്യമന്ത്രി ബിജെപിയില്‍ നിന്നാണെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് ഗിരീഷ് മഹാജന്‍ പറഞ്ഞിരുന്നു. ഫട്നാവിസിനെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close