Cover StoryLifeSpecial

സെക്യൂരിറ്റി ജീവനക്കാരൻ ആയാലും കഠിനാധ്വാനം ചെയ്താൽ ജെഎൻയുവും കയ്യകലത്തിൽ

പ്രശസ്തമായ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ റഷ്യന്‍ ബിരുദത്തിനുള്ള പ്രവേശന പരീക്ഷ വിജയിച്ച് ജെഎന്‍യു ക്യാമ്പസ്സിലെ സെക്യൂരിറ്റി ജീവനക്കാരന്‍. രാജസ്ഥാനിലെ കരൗലി ജില്ലയില്‍ നിന്നുള്ള 33 വയസ്സുകാരന്‍ രാംജാല്‍ മീണയാണ് ജെഎന്‍യുവില്‍ റഷ്യന്‍ ഭാഷയിലെ ബിരുദം നേടാനുളള എന്‍ട്രന്‍സ് പരീക്ഷ പാസ്സായത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ക്യാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൂന്നു മക്കളുടെ പിതാവായ മീണ.
ആദ്യമായാണ് മീണ പരീക്ഷ എഴുതിയത്. വിദ്യാര്‍ഥികള്‍ പഠിക്കാന്‍ സഹായിച്ചു.

ഇതിന് പുറമെ പൊതുവിജ്ഞാനത്തിനായുള്ള മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്തു. ഇതാണ് പരീക്ഷയില്‍ വിജയിക്കാന്‍ സഹായിച്ചത് എന്ന് മീണ മാധ്യമങ്ങളോട് പറഞ്ഞു. ഒരിക്കല്‍ തനിക്ക് റഷ്യ സന്ദര്‍ശിക്കണമെന്നും അവരുടെ ജീവിതരീതി കാണണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പൊളിറ്റിക്കല്‍ സയന്‍സില്‍ 2018ല്‍ ഒരു ബിരുദം മീണ നേടിയിട്ടുണ്ട്. രാജസ്ഥാന്‍ സര്‍വ്വകലാശാലയില്‍ നിന്നാണ് ഈ ബിരുദം സ്വന്തമാക്കിയത്.ഇന്ത്യയിലെ ഏറ്റവും വലിയ ബൗദ്ധിക കലാലയങ്ങളില്‍ ഒന്നാണ് ജെഎന്‍യു. നാല് മണിക്കൂറോളം ദിവസവും മാറ്റിവച്ചാണ് താന്‍ പരീക്ഷക്ക് തയാറെടുത്തിരുന്നതെന്ന് മീണ പറയുന്നു. ഇതോടൊപ്പം സിവില്‍ സര്‍വ്വീസ് പരീക്ഷക്കും തയാറെടുക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close