Cover StoryFrom the EditorNationalNews

സിദ്ധു രാജിവെച്ചു, ക്യാപ്റ്റന് തലവേദന ഒഴിഞ്ഞു

നവജോത് സിംഗ് സിദ്ധു പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത് ഒരർത്ഥത്തിൽ കോൺഗ്രസിന് ഉർവശി ശാപം ഉപകാരം പോലെ ആയിരിക്കുകയാണ്. എന്നാൽ സിദ്ദുവിനെ ലോക് ഇന്‍സാഫ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് പാര്‍ട്ടി നേതാവ് സിമര്‍ജിത്ത് സിംഗ് ബെയിന്‍സ്. സിദ്ദുവിനെ 2022ലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കുമെന്നാണ് ബെയിന്‍സ് പറയുന്നത്. അതേസമയം കോണ്‍ഗ്രസ് വിട്ട് എല്‍ഐപിയില്‍ സിദ്ദു ചേരണമെന്നാണ് ആവശ്യം. കോണ്‍ഗ്രസിന് സിദ്ദുവിന്റെ സത്യ സന്ധത ആവശ്യമില്ലെന്നും ബെയിന്‍സ് പറയുന്നു.

സിദ്ദുവിന്റെ രാജി സംസ്ഥാനത്തിന് പുറത്തോ അകത്തോ യാതൊരു ചലനവും ഉണ്ടാക്കിയിട്ടില്ല. കോണ്‍ഗ്രസിലെ പ്രതിസന്ധി കണക്കുകൂട്ടി നടത്തിയ നീക്കമായിരുന്നു അത്. എന്നാല്‍ അമരീന്ദര്‍ സിംഗിനെതിരെ അത് പ്രയോഗിച്ചപ്പോള്‍ സിദ്ദുവാണ് കുരുക്കിലായിരിക്കുന്നത്. മന്ത്രിസഭയില്‍ നിന്ന് സിദ്ദുവിനെ എങ്ങനെ പുറത്താക്കണമെന്ന് കരുതിയിരിക്കുകയായിരുന്നു അമരീന്ദര്‍സിങ് . സിദ്ദു തന്നെ രാജിവെച്ച സ്ഥിതിക്ക് കാര്യമായ എതിര്‍പ്പുകളൊന്നും പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നില്ല.സിദ്ദുവിന്റെ രാജി സ്വീകരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിമഗാണ് തീരുമാനമെടുക്കുക. നാളെ അദ്ദേഹം ചണ്ഡീഗഡില്‍ എത്തുന്ന വേളയില്‍ സിദ്ദുവിന്റെ രാജിക്കത്തിലെ കാര്യങ്ങള്‍ പരിശോധിക്കും. എന്നിട്ട് മാത്രമേ ഒരു തീരുമാനമുണ്ടാകൂ. സിദ്ദുവുമായുള്ള പ്രശ്നങ്ങള്‍ പഞ്ചാബില്‍ സര്‍ക്കാരിനെ വീഴ്ത്താനുള്ള അവസരമായി കണ്ട് ബി ജെ പിയുടെ ലക്ഷ്യമാണ് ഇതോടെ തകര്‍ന്നത്. ഇതോടെ അമരീന്ദര്‍ സിംഗ് കൂടുതല്‍ കരുത്തനാവുകയും ചെയ്തു. സ്വതന്ത്രമായി ഭരണം നടത്താന്‍ അമരീന്ദറിന് രാഹുല്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close