Cover StoryFrom the EditorNationalNews

കർണാടകയിൽ ബിജെപി തന്ത്രം ഇങ്ങനെ, വിശദീകരിച്ച് കോൺഗ്രസ്‌

കര്‍ണാടകയില്‍ വിമത എം എല്‍ എമാര്‍ അയോഗ്യരാകണമെന്ന് തന്നെയാണ് ബി ജെ പിയും ആഗ്രഹിക്കുന്നതെന്ന് കര്‍ണാടക പിസിസി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു. ഇതിനായി ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിമത എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന കാര്യ ഏറെക്കുറെ ഉറപ്പായെന്നാണ് ദിനേഷ് ഗുണ്ടറാവു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. വിമത എംഎല്‍എമാര്‍ ബിജെപിയുടെ തടവറയില്‍ ആണെന്നും രാജിക്ക് ശേഷം ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ഇവര്‍ വരിനില്‍ക്കുന്നത് കാണാമെന്നും ഗുണ്ടറാവു പറഞ്ഞു. വിമത എംഎല്‍എമാര്‍ അയോഗ്യരായാല്‍ ബിജെപിക്ക് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാം. ഇതിന് പുറമെ വിമത എംഎല്‍എമാരെ ഉള്‍പ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാതെ ബിജെപി നേതാക്കള്‍ക്ക് മന്ത്രിമാരാകാമെന്നും ദിനേശ് ഗുണ്ട്‌റാവു പറഞ്ഞു.

വിമത പക്ഷത്താണെങ്കിലും എംഎല്‍എമാരുടെ ഭാവിയെക്കുറിച്ച് അലോചിക്കുമ്പോള്‍ ഞങ്ങള്‍ അസ്വസ്ഥരാണ്. കാരണം അവര്‍ കുറേക്കാലമായി ഞങ്ങളുടെ പാര്‍ട്ടിയില്‍ ഉള്ളവരാണ്. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. ബിജെപി അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിമത എംഎല്‍എമാരെ ഉപയോഗിക്കുകയാണെന്നും ഗുണ്ടുറാവു കൂട്ടിച്ചേര്‍ത്തു. അയോഗ്യരാക്കപ്പെട്ടാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭയില്‍ എത്താനാവില്ലെന്ന മുന്നറിയിപ്പാണ് വിമതര്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നല്‍കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമതര്‍ ഉള്‍പ്പടേയുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും കോണ്‍ഗ്രസും ജെഡിഎസും വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിച്ചാല്‍ അയോഗ്യതയുറപ്പാണ്. അതേസമയം ഇനിയാരും വിമത ക്യാംപിലേക്ക് പോവാതിരിക്കാനായി കര്‍ണാടക പൊലീസിനെ ഉപയോഗിച്ച് നിരീക്ഷണ വലയം ശക്തമാക്കിയിട്ടുണ്ട്. വിമത എംഎല്‍എ റോഷന്‍ ബെയ്ഗ് കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായതും ഈ നിരീക്ഷണത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close