Cover StoryFrom the EditorKeralaNews

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ആയേക്കും, സന്തോഷിന്റെ നിയമനം തിരിച്ചടി ആവുക കൃഷ്ണദാസ് പക്ഷത്തിന്

ദേശീയ സംഘടന ജനറൽ സെക്രട്ടറി ആയുള്ള ബി എൽ സന്തോഷിന്റെ നിയമനം തിരിച്ചടിയാവുക കൃഷ്ണദാസ് പക്ഷത്തിനെന്നു സൂചന. നേരത്തെ സന്തോഷിനെതിരെ ശക്തമായ നിലപാട് കൃഷ്ണദാസ് പക്ഷവും സംസ്ഥാന ആർഎസ്എസും എടുത്തിരുന്നു. സന്തോഷിന്റെ നിയമനം മുരളീധരപക്ഷത്തിന് ഗുണമാകുമെന്നും വിലയിരുത്തൽ ഉണ്ട്. ഇതോടെ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയരുമെന്നും സൂചനയുണ്ട്.

കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യ സംഘടന സെക്രട്ടറി ആയിരുന്നു ബി എൽ സന്തോഷ്‌. കേരളത്തിലെ ജില്ലാ തല നേതാക്കളെ വരെ പേരെടുത്ത് വിളിക്കാവുന്ന പരിചയം അദ്ദേഹത്തിനുണ്ട്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷൻ ആക്കാൻ സന്തോഷ്‌ ശ്രമിച്ചിരുന്നു എന്ന് വിലയിരുത്തൽ ഉണ്ട്. ഇതിനു വേണ്ടിയാണ് കുമ്മനത്തെ ഗവർണർ ആക്കിയതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പേരിൽ കൃഷ്ണദാസ് പക്ഷവും ആർഎസ്എസും തൃശ്ശൂരിൽ ചേർന്ന യോഗത്തിൽ സന്തോഷിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

മുരളീധര പക്ഷത്തോട് പക്ഷപാതം കാണിച്ചു എന്ന് മറ്റുള്ളവർ കുറ്റപ്പെടുത്തിയ ആളാണ്‌ ഇപ്പോൾ സംഘടന ചുമതല ഉള്ള ദേശീയ ജനറൽ സെക്രട്ടറി. അതുകൊണ്ട് തന്നെ സന്തോഷിനെ തുറന്നെതിർത്തവർക്ക് ആശങ്ക ഉണ്ട്.

പി എസ് ശ്രീധരൻ പിള്ളക്ക് മാന്യമായ പദവി കണ്ടെത്തിയാൽ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ആകുമെന്നാണ് വിലയിരുത്തൽ. ഗവർണർ സ്ഥാനമോ മനുഷ്യാവകാശ അംഗം എന്ന പദവിയോ ആണ് ശ്രീധരൻ പിള്ളയെ കാത്തിരിക്കുന്നത് എന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close