Cover StoryFrom the EditorNationalNews

ലോക്സഭയിലും കോൺഗ്രസിന് ആശയക്കുഴപ്പം, സഭ വിട്ട് മുരളീധരനും ആന്റോയും

അധ്യക്ഷനെ നിശ്ചയിക്കാൻ ആകാതെ കുഴങ്ങുന്ന കോൺഗ്രസിന് പാർലമെന്റിലും ആശയക്കുഴപ്പം. പാർട്ടി തീരുമാനം ഇല്ലാതെ തന്നെ സഭ വിട്ട് കെ മുരളീധരനും ആന്റോ ആന്റണിയും.

എൻഐഎ ഭേദഗതി ബില്ലിനിടെ ആയിരുന്നു നാടകീയ സംഭവികാസം. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണം എന്നായിരുന്നു ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ നിലപാട്. എന്നാൽ നേതാവിന്റെ നിലപാടിന് വിരുദ്ധമായി കെ മുരളീധരനും ആന്റോ ആന്റണിയും സഭ വിട്ടു.

സഭയിൽ സ്വീകരിക്കേണ്ട നിലപാട് എല്ലാ ദിവസവും രാവിലെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തീരുമാനിക്കണം എന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നിർദേശിച്ചിരുന്നു. എന്നാൽ സഭയിൽ കക്ഷിയെ നയിക്കുന്ന അധിർ രഞ്ജൻ ചൗധരി ഏകോപനത്തിനു നേതൃത്വം നൽകാത്തത് ആശയക്കുഴപ്പത്തിന് വഴിവെക്കുന്നു എന്നതാണ് ആരോപണം.

സഭയിലെ തിരുത്തൽ ശക്തി ആകണം പ്രതിപക്ഷം എന്നും ഭരണ കക്ഷി കൊണ്ടു വരുന്ന ബില്ലിനെ അപ്പാടെ സ്വീകരിക്കുന്നതിനോട് യോജിപ്പില്ലെന്നും കെ മുരളീധരൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉള്ളതിനാൽ ആണ് സഭ വിട്ടത് എന്നാണ് ആന്റോ ആന്റണിയുടെ വിശദീകരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close