Cover StoryFrom the EditorNationalNews

കോൺഗ്രസ്‌ അധ്യക്ഷൻ ഉടനില്ലെന്ന് സൂചന, പകരം സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി

കോൺഗ്രസ്‌ അധ്യക്ഷനെ ഉടൻ തെരഞ്ഞെടുക്കാൻ സാധ്യത ഇല്ലെന്ന് സൂചന. പകരം സംഘടന ചുമതലക്കാരൻ ആയി ഒരു ജനറൽ സെക്രട്ടറിയെ തെരെഞ്ഞെടുത്തേക്കും.

ഇക്കാര്യങ്ങൾ പരിഗണിക്കാൻ കോൺഗ്രസ്‌ പ്രവർത്തക സമിതി ഈ വരുന്ന 22ന് ചേരും. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ആണ് പുതിയ നീക്കം എന്നാണ് കോൺഗ്രസ്‌ വൃത്തങ്ങൾ പറയുന്നത്. എന്നാൽ നേതാവിനെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഇനിയും സമവായം ഉണ്ടായിട്ടില്ലെന്നാണ് വിവരം.

മുകുൾ വാസ്നിക് അധ്യക്ഷനാകും എന്നതായിരുന്നു പുതിയ റിപോർട്ട്. ഒപ്പം സുശീൽ കുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് എന്നിവരുടെ പേരും പറഞ്ഞു കേട്ടിരുന്നു.

മെയ്‌ 23ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നടന്ന കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ താൻ സ്ഥാനം ഒഴിയുകയാണെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. മുതിർന്ന നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാഹുൽ ഗാന്ധി രാജി പ്രഖ്യാപിച്ചത്.

ചില സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ പുതിയ കോൺഗ്രസ്‌ അധ്യക്ഷനെ നിയമിക്കുന്നത് വൈകുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ആറു മാസത്തേക്ക് സംഘടന ചുമതല ഒരു ജനറൽ സെക്രട്ടറിക്ക്‌ നൽകാൻ ആണ് നീക്കം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close