Cover StoryFrom the EditorNationalNews

കോൺഗ്രസ്‌ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് വൈകരുത്, മുന്നറിയിപ്പുമായി സൽമാൻ ഖുർഷിദ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി വെച്ചതിന് പിന്നാലെ അധ്യക്ഷനെച്ചൊല്ലിയുള്ള അനിശ്ചിതത്വം പാര്‍ട്ടിയില്‍ കൂടുതല്‍ പ്രതിസന്ധിക്ക് വഴിവെക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ പകരക്കാരനെ പ്രഖ്യാപിക്കാന്‍ ഇനിയും വൈകിയാല്‍ കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. എന്തുകൊണ്ടാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാന്‍ വൈകുന്നതെന്ന് അറിയില്ല. തീരുമാനവും പദ്ധതികളും എന്താണെങ്കിലും അത് എത്രയും വേഗം നടപ്പിലാക്കണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നു. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ തുടരണമെന്ന പക്ഷക്കാരനാണ് താനും.

എന്നാല്‍ രാഹുല്‍ തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നതിനാല്‍ അത് അംഗീകരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. പുതിയ അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന നിര്‍ദ്ദേശവും സല്‍മാന്‍ ഖുര്‍ഷിദ് മുന്നോട്ട് വയ്ക്കുന്നു. എല്ലാ പാര്‍ട്ടികളും ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്താറുണ്ട്, കോണ്‍ഗ്രസും ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്താന്‍ തയാറാകണം. എല്ലാവരും അതിനെ അനുകൂലിക്കുന്നുണ്ടെന്നാണ് തനിക്ക് മനസിലാക്കാന്‍ സാധിച്ചതെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. പാര്‍ട്ടി വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടമാണിത്. ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാനും കഴിവുളള ഒരാളാവണം പുതിയ അധ്യക്ഷനെന്നും സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close