Cover StoryFrom the EditorNationalNews

കോൺഗ്രസ്‌ അധ്യക്ഷനെ തിരയുന്നു,മൻമോഹൻ സർക്കാരിലെ മന്ത്രി അധ്യക്ഷ സ്ഥാനത്തേക്ക്?

ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ചതിന് പിന്നാലെ കോണ്‍ഗ്രസിനെ ഇനി ആര് നയിക്കുമെന്ന ചോദ്യം ഉയര്‍ന്ന് കേട്ടിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആള്‍ അധ്യക്ഷനാവട്ടേയെന്ന നിലപാടായിരുന്നു രാഹുല്‍ ഗാന്ധിക്കുണ്ടായിരുന്നത്. ദളിത് വിഭാഗത്തിലുള്ള നേതാവിനെ തിരഞ്ഞെടുക്കണമെന്ന നിര്‍ദ്ദേശവും രാഹുല്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായ മുകുള്‍ വാസ്‌നിക്കിന്റെ പേരാണ് അധ്യക്ഷ സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കുന്നതെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പുതിയ അധ്യക്ഷനായുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കണമെന്നും ഇനിയും പാഴാക്കാന്‍ സമയമില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എത്രയും പെട്ടെന്ന് അധ്യക്ഷനെ നിയമിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്നാണ് നേതാക്കൾ ആവശ്യപ്പെടുന്നത്. അതേസമയം തിരുമാനം ഏകപക്ഷീയമാവരുതെന്നും ഏവര്‍ക്കും സ്വീകാര്യമായ ആള് വേണമെന്നുമാണ് നേതാക്കളുടെ ആവശ്യം.

യുവ നിരയിലുള്ള നേതാക്കള്‍ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്നാണ് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഊര്‍ജ്ജ്വസ്വലനായ നേതാവ് വരട്ടേയെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ തന്നെയാണ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് സൂചന. എഐസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ മുകള്‍ വാസ്‌നികിനെ അധ്യക്ഷനാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 59 കാരനായ വാസ്‌നിക് മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.അതേസമയം വാസ്‌നികിനെ കൂടാതെ മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. അടുത്താഴ്ച നടക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി യോഗത്തോടെ അധ്യക്ഷനെ സംബന്ധിച്ചുള്ള അന്തിമ തിരുമാനം കൈക്കൊള്ളുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close