Cover StorySportsTrending

രണ്ടും കല്പിച്ച് കളിച്ചിട്ടും കാര്യമില്ല,ധോണിയെ വിരമിപ്പിക്കാൻ ബിസിസിഐ

മിസ്റ്റർ കൂൾ എന്നും ലോകത്തെ മികച്ച ഫിനിഷർ എന്നും പേര് കേട്ട മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എംഎസ് ധോണിയെ നിർബന്ധിച്ച് വിരമിപ്പിക്കാൻ നീക്കമെന്ന് റിപ്പോർട്ട്‌. ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ആണ് നീക്കം.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിലെ പ്രധാനികൾ ധോണിയുടെ തീരുമാനത്തിന് കാക്കുകയാണ്. എന്നാൽ ധോണിയാകട്ടെ മിണ്ടുന്നുമില്ല. അടുത്ത വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി ട്വന്റി ടൂർണമെന്റിൽ അടക്കം പുതു നിരയെ അണിനിരത്താമെന്നാണ് ബിസിസിഐ ആലോചിക്കുന്നത്.

ധോണി ഫോമിൽ തന്നെയാണെങ്കിലും ധോണിയുടെ കരിയർ അവസാനിച്ചെന്ന മട്ടിൽ ആണ് ബിസിസിഐ നിലപാട്. ഇന്ത്യക്ക് ഏകദിന, ട്വന്റി ട്വന്റി കിരീടങ്ങൾ നേടി തന്ന ക്യാപ്റ്റൻ എന്ന നിലയിൽ ധോണി സ്വയം തീരുമാനം പ്രഖ്യാപിക്കട്ടെ എന്നാണ് ബിസിസിഐ നിലപാട്.

ലോകകപ്പിൽ തരക്കേടില്ലാത്ത പ്രകടനം ആയിരുന്നു എംഎസ് ധോണിയുടേത്. എന്നാൽ ചില കളികളിൽ റൺ റേറ്റ് ഉയർത്താത്തതിന്റെ പേരിൽ സച്ചിൻ ടെണ്ടുൽക്കർ അടക്കം വിമർശനം ഉന്നയിച്ചിരുന്നു.

വിരമിക്കാൻ സമയം ആയെന്നു ധോണിയെ അറിയിക്കാൻ ചീഫ് സെലെക്ടർ എംഎസ്‌കെ പ്രസാദിനെ ചുമതലപ്പെടുത്തിയതായി സൂചന ഉണ്ട്. ഇതുവരെയും ധോണി വിരമിക്കൽ പ്രഖ്യാപിക്കാത്തതിൽ അത്ഭുതമുണ്ടെന്നു ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

അടുത്ത മാസം നടക്കുന്ന ഇന്ത്യയുടെ വിൻഡീസ് പരമ്പരയിൽ ധോണി ഉണ്ടായേക്കില്ല. 2020ലെ ലോകകപ്പ് പദ്ധതികളിൽ ധോണിയെ പരിഗണിക്കാനേ സാധ്യത ഇല്ല. ധോണി ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കണം എന്നാണ് ബിസിസിഐയുടെ താല്പര്യം. ഇന്ത്യൻ ടീം ലോകകപ്പിൽ പ്രതീക്ഷക്ക് ഒപ്പം ഉയരാത്തതിനാൽ വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസി പോലും തുലാസിൽ ആണെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close