NationalNews

മൻമോഹൻ സിംഗിനോട് പക? സ്റ്റാഫുകളുടെ എണ്ണം വെട്ടിക്കുറച്ചു

ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ സ്റ്റാഫുകളുടെ എണ്ണം വെട്ടിക്കുറച്ച് മോഡി സർക്കാർ. 14 സ്റ്റാഫുകൾക്ക് പകരം 5 സ്റ്റാഫുകളെയാണ് അനുവദിച്ചിരിക്കുന്നത്.

രണ്ടാം മോഡി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ഏറും മുമ്പെയാണ് ഇത് സംബന്ധിച്ച് ഉത്തരാവിറക്കിയത്. രണ്ടു പേർസണൽ അസ്സിസ്റ്റന്റുമാർ, ഒരു എൽ ഡി ക്ലെർക്ക്, രണ്ട് പ്യൂണുമാർ എന്നിവയാണ് മൻമോഹൻ സിങ്ങിന് അനുവദിച്ചിട്ടുള്ളത്. എന്നാൽ മുൻ പ്രധാനമന്ത്രിക്കു ക്യാബിനറ്റ് മിനിസ്റ്ററുടെ ആനുകൂല്യങ്ങൾ നൽകണമെന്ന് നരസിംഹ റാവു പ്രധാനമന്ത്രി ആയിരിക്കെ തീരുമാനിച്ചിരുന്നു.

14 അംഗ സെക്രട്ടറിയൽ സ്റ്റാഫ്‌, സൗജന്യ ചികിത്സയും ഓഫീസും, ബിസിനസ് ക്ലാസ്സിൽ ആഭ്യന്തര വിമാന യാത്ര എന്നിവയാണ് ആനുകൂല്യങ്ങൾ. കാലാവധി കഴിഞ്ഞാലും ഈ ആനുകൂല്യങ്ങൾ നീട്ടി നൽകാറാണ് പതിവ് വാജ്പേയിക്കും നരസിംഹ റാവുവിനും ഐ കെ ഗുജ്റാളിനും ഈ ആനുകൂല്യങ്ങൾ നീട്ടി നൽകിയിരുന്നു.

ആനുകൂല്യങ്ങൾ നീട്ടി നൽകണം എന്നാവശ്യപ്പെട്ട് ഈ വർഷം ഫെബ്രുവരി 2ന് മൻമോഹൻ സിംഗ് കത്തെഴുതിയിരുന്നു. ഇതിൽ മറുപടി ലഭിക്കാതായപ്പോൾ മാർച്ച്‌ 18ന് പ്രധാനമന്ത്രിക്കു വീണ്ടും കത്തെഴുതി. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നു ദിവസങ്ങൾക്കകം ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുകയാണെന്നു അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ തന്റെ ഓഫീസ് പ്രവർത്തിക്കാൻ കൂടുതൽ ജീവനക്കാർ വേണമെന്ന് മൻമോഹൻ സിംഗ് അറിയിച്ചു. എന്നാൽ ഈ അഭ്യർത്ഥനയും ചെവിക്കൊണ്ട മട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close