Uncategorized

സെമി ഉറപ്പിക്കാൻ ഇന്ത്യ വിൻഡീസിനോട്,ധോണി ശ്രദ്ധാകേന്ദ്രം

പന്ത്രണ്ടാം ഏകദിന ലോകകപ്പ് ക്രിക്കറ്റ് സെമി ഉറപ്പിക്കാൻ ഇന്ത്യ.ഇന്നത്തെ മത്സരം വെസ്റ്റ് ഇൻഡീസിനോടാണ്.

അഫ്ഗാനിസ്ഥാനുമായുളള മത്സരത്തിൽ ഏറെ പരീക്ഷിക്കപ്പെട്ട ഇന്ത്യയ്ക്ക് തങ്ങൾ ഒന്നാം സ്ഥാനക്കാർ തന്നെയെന്ന് തെളിയിക്കാനുളള അവസരമാണ് വിൻഡീസുമായുളള ഏറ്റുമുട്ടൽ.ഈ ലോകകപ്പിൽ ഇതുവരെയുളള എല്ലാ മത്സരങ്ങളും ഇന്ത്യവിജയിച്ചു.ഇനി ശേഷിക്കുന്നത് നാല് മത്സരങ്ങൾ.ഇന്നത്തേതടക്കം രണ്ടു മത്സരങ്ങൾ ജയിച്ചാൽ ഇന്ത്യക്ക് സെമിയിലെത്താം.

എന്നാൽ വിൻഡീസിന് ഇത് ജീവന്മരണ പോരാട്ടമാണ്.ഇതുവരെ ജയിച്ചത് ഒരു മത്സരത്തിൽ മാത്രം.ഇന്നത്തേതുൾപ്പെടെ മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്.ഇതിൽ മൂന്നിലും ജയിച്ചാൽ സെമിയിലേക്ക് വിദൂര സാധ്യത വിൻഡീസിനുമുണ്ട്.

ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം മധ്യനിര ബാറ്റിംഗാണ്.അഫ്ഗാനിസ്ഥാനെതിരായ ബാറ്റിംഗിൽ ധോണിയുൾപ്പെടെ മധ്യനിര ബാറ്റ്സ്മാൻമാർ വെളളം കുടിച്ചു.ധോണിക്കെതിരെ സച്ചിൻ ടെണ്ടുൽക്കർ അടക്കം വിമർശനവുമായി രംഗത്തു വന്നു.ഇതേതുടർന്ന് സോഷ്യൽ മീഡിയയിൽ സച്ചിൻ-ധോണി ആരാധകർ ഏറ്റുമുട്ടുകയും ചെയ്തു.

കേദാർ ജാദവിനെ ധോണിക്ക് മുമ്പിറക്കി മധ്യനിരയെ ശക്തിപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.നാലാം നമ്പറിൽ വിജയ് ശങ്കർ പരാജയപ്പെടുന്നതും പ്രശ്നമാണ്.വിജയ് ശങ്കറിന് പകരം ഋഷഭ് പന്ത് പ്ലെയിംഗ് ഇലവനിൽ സ്ഥാനം പിടിക്കുമോയെന്ന് ഏവരും ഉറ്റു നോക്കുന്നു.ഹാർദിക് പാണ്ഡ്യ ഹിറ്റർ റോളിൽ തിളങ്ങുന്നുണ്ടെങ്കിലും മറുവശത്ത് നിന്ന് പിന്തുണ ലഭിക്കാതെ പോകുമ്പോൾ പതറുന്നതും ഇന്ത്യയെ അലട്ടുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close