Cover StoryFrom the EditorNationalNews

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സ്വീകാര്യമല്ല,രാജ്യം വിഭജിക്കപ്പെടുമെന്ന് കോൺഗ്രസ്

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം സ്വീകാര്യമല്ലെന്ന് കോൺഗ്രസ്.ഒരു മുഖം, ഒരു നാമം, ഒരു ആശയം എന്ന അപകടകരമായ അവസ്ഥയിലേക്ക് ഇത് ഇന്ത്യയെ നയിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്ക്മറുപടി പറയവെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.വോട്ടിന് വേണ്ടി ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് എംപി ആനന്ദ് ശർമ്മ വ്യക്തമാക്കി.ഇന്ത്യയുടെ സൗന്ദര്യം വൈവിധ്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“രാജ്യത്ത് ഒരു ഫെഡറൽ സംവിധാനം നിലനിൽക്കുന്നുണ്ട്.നമ്മുക്ക് നിരവധി അനുഭവങ്ങൾ ഉണ്ട്.ഒരു സർക്കാർ വീ‍ഴുമ്പോൾ മറ്റാർക്കും സർക്കാരുണ്ടാക്കാൻ ആകുന്നില്ലെങ്കിൽ ഇടക്കാല തെരഞ്ഞെടുപ്പ് വേണ്ടി വരും.ഭൂരിപക്ഷം അടിച്ചേൽപ്പിക്കാൻ ആവില്ല.നിങ്ങളുടെ തീരുമാനം അടിച്ചേൽപ്പിക്കാനുമാവില്ല.തെരഞ്ഞെടുപ്പിനുളള സംസ്ഥാനങ്ങളുടെ അവകാശത്തെ കവർന്നെടുക്കാനുമാകില്ല.സംസ്ഥാനങ്ങളിൽ സർക്കാർ വീ‍ഴുകയും ബദൽ സർക്കാർ ഉണ്ടാകുന്നുമില്ലെങ്കിൽ നിങ്ങൾ രാഷ്ട്രപതി ഭരണം അടിച്ചേൽപ്പിക്കുമോ?അത് സംഭവിക്കരുത്”ആനന്ദ് ശർമ്മ കോൺഗ്രസ് നയം വ്യക്തമാക്കി.

എന്നാൽ തെരഞ്ഞെടുപ്പ് പരിഷ്കരണം സംബന്ധിച്ച ചർച്ചകൾക്ക് കോൺഗ്രസ് തയ്യാറാണെന്ന് ആനന്ദ് ശർമ്മ വ്യക്തമാക്കി.രാഷ്ട്രപതിയുടെ പ്രസംഗത്തിൽ മഹാത്മാ ഗാന്ധിയേയും സർദാർ പട്ടേലിനേയും പരാമർശിച്ചപ്പോ‍ഴും ജവഹർലാൽ നെഹ്രുവിനേയും അംബേദ്കറിനേയും ഒ‍ഴിവാക്കിയതിനെ അദ്ദേഹം വിമർശിച്ചു.

“സ്വതന്ത്ര്യ സമരത്തിൽ മഹാത്മാഗാന്ധിയുടെ കൂടെ നിൽക്കുകയും ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയാകുകയും ചെയ്ത ജവഹർലാൽ നെഹ്രുവിനെ അംഗീകരിക്കാൻ നിങ്ങളെന്തിന് മടിക്കുന്നു.”ആനന്ദ് ശർമ്മ ചോദിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close