Cover StoryFrom the EditorNationalNews

ഒടുവിൽ മമതയ്ക്ക് കാര്യം മനസിലായി,ബിജെപിയെ നേരിടാൻ കോൺഗ്രസിന്‍റേയും സിപിഐഎമ്മിന്‍റേയും സഹായം തേടി

ബിജെപിയെ നേരിടാൻ കോൺഗ്രസിന്‍റേയും സിപിഐഎമ്മിന്‍റേയും സഹായം തേടി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി.പശ്ചിമ ബംഗാൾ നിയമസഭയിലാണ് മമത ഇക്കാര്യം പറഞ്ഞത്.

ബിജെപിയെ നേരിടാൻ ഒന്നിച്ചു നിൽക്കാമെന്ന് മമത കോൺഗ്രസിനേടും സിപിഐഎമ്മിനോടും പറഞ്ഞു.എന്നാൽ രാഷ്ട്രീയമായി ഐക്യപ്പെടലല്ല ഇതെന്നും രാജ്യത്തിന്‍റെ പൊതുതാത്പര്യങ്ങൾക്കായി ദേശീയ തലത്തിൽ ഒന്നിച്ചു നിൽക്കാമെന്നുമാണ് താൻ ആഗ്രഹിക്കുന്നതെന്നും മമത വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ കുതിപ്പാണ് മമതയെ പുതിയ ബാന്ധവങ്ങൾക്ക് പ്രേരിപ്പിക്കുന്നത്.ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 22 സീറ്റ് നേടിയപ്പോൾ ബിജെപി 18 സീറ്റ് നേടിയിരുന്നു.കോൺഗ്രസ് 2 സീറ്റ് നേടിയപ്പോൾ സിപിഐമ്മിന് സീറ്റൊന്നും ലഭിച്ചില്ല.തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ വ്യാപക അക്രമമാണ് തൃണമൂൽ-ബിജെപി പ്രവർത്തകർ തമ്മിലുണ്ടാകുന്നത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിൽ അധികാരത്തിലെത്താമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close