Cover StoryFrom the EditorNationalNews

പാർട്ടിയെ നേതാക്കൾ കാണിച്ചു തന്ന വ‍ഴിയിലേക്ക് തിരികെ കൊണ്ടിു വരണം,മൻമോഹൻ സിംഗിന്‍റെ ആവശ്യം

പാർട്ടി നേതാക്കൾ തെളിച്ച വ‍ഴിയിൽ കോൺഗ്രസ് പാർട്ടിയെ തിരിച്ചു കൊണ്ടു വരണമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്.ഇത് പാർട്ടി പ്രവർത്തകരുടെ കടമയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അസംപ്രദേശ് കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

രണ്ടു തവണ പ്രധാനമന്ത്രിയായ മൻമോഹൻസിംഗ് 28 വർഷമായി അസമിൽ നിന്നുളള രാജ്യസഭാ എംപിയാണ്.അദ്ദേഹത്തിന്‍റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് എപിസിസി സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്.

കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷയും യുപിഎ ചെയർപേ‍ഴ്സണുമായി സോണിയ ഗാന്ധി,അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ്,മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്,അസം കോൺഗ്രസ് അധ്യക്ഷൻ റിപുൻ ബോറ,പാർട്ടി എംപി മോട്ടിലാൽ വോറ,അംബികാ സോണി,കുമാരി സെൽജ,ഗൗരവ് ഗൊഗോയ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മൻമോഹൻ സിംഗിന്‍റെ പ്രസ്താവന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close