HealthLife

തടി കുറയ്ക്കാൻ എത്ര കാലം ഡയറ്റ് തുടരണം,ഒടുവിൽ ശാസ്ത്രം ഉത്തരം കണ്ടെത്തി


മെലിഞ്ഞിരിക്കുക എന്നത് ആരോഗ്യകരമാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിൽ തടി കുറയ്ക്കുക എന്നത് വളരെ പ്രാധാന്യമേറിയ സംഗതിയാണ്.നിങ്ങളുടെ അ‍ഴകളവുകൾ നിങ്ങളുടെ മനസിലുളളതുപോലെയാകാൻ എത്ര കാലം കാത്തിരിക്കണം?ഒടുവിൽ ശാസ്ത്രം അതിന് ഉത്തരം കണ്ടെത്തി.

കോപ്പൻഹേഗൻ സർവ്വകലാശാല നടത്തിയ ഒരു പഠനത്തിലാണ് ഏവരും കാത്തിരിക്കുന്ന കണ്ടെത്തൽ.തടി കുറയ്ക്കുന്നത് സംബന്ധിച്ച പഠനം പൂർത്തീകരിക്കാൻ ഇവരെടുത്തത് രണ്ട് വർഷം.വിശപ്പിന് കാരണമായ ഹോർമോണിന്‍റെ ഉത്പാദനമാണ് മിക്ക ഡയറ്റുകളേയും തകർക്കുന്നതെന്ന് പഠനം കണ്ടെത്തി.

ഭക്ഷണം ക‍ഴിച്ചെല്ലെങ്കിൽ ഇപ്പോൾ മരിക്കും എന്നു വരെ തോന്നിപ്പിക്കും ഈ വിശപ്പ് ഹോർമോൺ.അങ്ങനെ വന്നാൽ ഭക്ഷണം വാരിവലിച്ച് തിന്നലും ഡയറ്റ് തകരലും ആകും ഫലം.ഈ പ്രശ്നം പരിഹരിക്കാൻ 20 തടിച്ച വ്യക്തികളെ കുറഞ്ഞ കലോറി ഡയറ്റെടുക്കാൻ 8 ആ‍ഴ്ചത്തേക്ക് നിശ്ചയിച്ചു.ഇതിനു പിന്നാലെ 12 മാസം നീണ്ടുനിൽക്കുന്ന തൂക്ക നിന്ത്രണ പദ്ധതിയും മുന്നോട്ടുവെച്ചു.ഈ കാലയളവിൽ ഇവർ പതിവായി ഡയറ്റീഷ്യനേയും കണ്ടു.

ഈ കാലയളവിൽ മൂന്ന് ഘട്ടമായി ഇവരുടെ രക്തം ശേഖരിച്ച് പരിശോധനക്ക് വിധേയരാക്കി.12 മാസത്തിന് ശേഷം പരിശോധിച്ചപ്പോൾ മിക്കവാറും പേരുടെ ഭാരം 13 ശതമാനത്തോളം കുറഞ്ഞു.ഇതിന് കാരണം രണ്ടു ഹോർമോണുകളാണെന്ന് കണ്ടെത്തി.വിശപ്പിന് കാരണമായ ഗ്രെലിനും വിശപ്പടക്കുന്ന ജിഎൽപി-1മാണ് ആ ഹോർമോണുകൾ.പഠനവിധേയരാക്കിയവരിൽ ഗ്രെലിൻ കുറയുന്നതും ജിഎൽപി-1 കൂടുന്നതും കണ്ടെത്തി.

സാധാരണ ഗതിയിൽ നിങ്ങൾ ഭാരം കുറയ്ക്കുമ്പോൾ നിങ്ങളുടെ ശരീരം അതിനെതിരെ പ്രവർത്തിക്കുകയും നിങ്ങളെ ആഹാരം ക‍ഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.അതിന് കാരണം ഗ്രെലിൻ എന്ന ഹോർമോണാണ്.ഒരു വർഷം നീണ്ടു നിൽക്കുന്ന ഡയറ്റ് പദ്ധതിയിലേക്ക് നിങ്ങൾ മാറുമ്പോൾ ശരീരം ഗ്രെലിൻ ഉത്പാദിപ്പിക്കുന്നത് കുറയ്ക്കുകയും വിശപ്പ് കുറക്കുന്ന ജിഎൽപി-1 ഉത്പാദിപ്പിക്കുന്നത് കൂട്ടുകയും ചെയ്യും.ഫലത്തിൽ ശരീരം നിങ്ങളെ ആഹാരം ക‍ഴിക്കാൻ നിർബന്ധിക്കാത്തതു കൊണ്ട് നിങ്ങൾക്ക് ക്രമീകൃത ഭാരം നിലനിർത്താൻ സാധിക്കും.

ഒരു വർഷം നീണ്ട ഡയറ്റാണ് കൃത്യമായ ഫലം നൽകുക എന്നതാണ് കണ്ടെത്തൽ.ശരീരം കൂടി ഡയറ്റിനനുസരിച്ച് ട്യൂൺ ചെയ്യപ്പെടുമെന്നർത്ഥം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close