Cover StoryFrom the EditorNationalNews

മൻമോഹനെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസ്,തമി‍ഴ്നാട്ടിലെ രാജ്യസഭാ സീറ്റിൽ നോട്ടം


മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാജ്യസഭയിലെത്തിക്കാൻ കോൺഗ്രസിന്‍റെ ശ്രമം.തമി‍ഴ്നാട്ടിലെ രാജ്യസഭാ സീറ്റുകളിലാണ് കോൺഗ്രസിന്‍റെ നോട്ടം.

തമി‍ഴ്നാട്ടിലെ 6 രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് 18ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.ഡിഎംകെക്ക് ലഭിക്കുന്ന 3 സീറ്റുകളിലൊന്ന് മൻമോഹനായി മാറ്റി വെക്കണമെന്നതാണ് കോൺഗ്രസിന്‍റെ അഭ്യർത്ഥന.ഇക്കാര്യം ആലോചിക്കാമെന്നാണ് ഡിഎംകെയുടെ മറുപടി.

ഡിഎംകെയുടെ ഒരു സീറ്റ് എംഡിഎംകെ നേതാവ് വൈക്കോക്കുളളതാണ്.ഇക്കാര്യത്തിൽ നേരത്തെ ധാരണയുണ്ട്.മൻമോഹന് രാജ്യസഭാ സീറ്റ് നൽകിയാൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നങ്കുശേരി നിയമസഭാ സീറ്റ് ഡിഎംകെ ഏറ്റെടുക്കും.അണ്ണാ ഡിഎംകെയുടെ 3 സീറ്റുകളിൽ ഒന്ന് പിഎംകെയ്ക്ക് നൽകും.മുൻകേന്ദ്രമന്ത്രി അൻപു മണി രാംദാസ് ഇവിടെ മത്സരിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close