Cover StoryLifeSpecial

സെക്രട്ടറിയുടെ ശവമഞ്ചം ചുമന്ന് അമിതാഭും അഭിഷേകും,കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യൻ സിനിമയിലെ ജീവിക്കുന്ന ഇതിഹാസമായ അമിതാഭ് ബച്ചൻ വ്യക്തിജീവിതത്തിലെ ആദർശ നിഷ്ടയിലും പ്രശസ്തനാണ്.സഹപ്രവത്തകരോടും സഹായികളോടുമുളള അദ്ദേഹത്തിന്‍റെ കരുണയോടു കൂടിയുളള പ്രവർത്തനം പ്രസിദ്ധമാണ്.

ട്വിറ്ററിൽ ഒരു ആരാധകൻ പങ്കുവെച്ച ബച്ചന്‍റെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.മകൻ അഭിഷേക് ബച്ചനും ചിത്രത്തിലുണ്ട്.നാലു പതിറ്റാണ്ടായി ബച്ചന്‍റെ മാനേജർ ആയിരുന്ന ശീതൾ ജെയിനിന്‍റെ ശവമഞ്ചം ഇരുവരും ചുമക്കുന്ന ചിത്രമാണ് ആരാധകൻ പങ്കുവെച്ചത്.തന്‍റെ കീ‍ഴിലുളളവരോട് ബച്ചനും കുടുംബവും കാണിക്കുന്ന കാരുണ്യവായ്പിന്‍റെ ഉദാഹരണമായാണ് ഈ ചിത്രത്തെ ആരാധകർ ഏറ്റെടുത്തത്.

നിരവധി സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന വ്യക്തിത്വമാണ് അമിതാഭ് ബാച്ചൻ.നേരത്തെ ബീഹാറിലെ രണ്ടായിരത്തിലധികം കർഷകരുടെ കടബാധ്യത അദ്ദേഹം അടച്ചു തീർത്തിരുന്നു.ബോളിവുഡ് താരങ്ങൾക്ക് മാതൃകയാണ് ബച്ചൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close