Cover StorySportsTrending

സോഷ്യൽ മീഡിയയിൽ കൊമ്പു കോർത്ത് സച്ചിൻ-ധോണി ആരാധകർ


ബാറ്റിംഗിന്‍റെ മെല്ലപ്പോക്കിന്‍റെ പേരിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ വിമർശിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിനെതിരെ എംഎസ് ധോണിയുടെ ആരാധകർ രംഗത്ത്.ഇത് ചെറുക്കാൻ സച്ചിൻ ആരാധകർ രംഗത്തെത്തിയതോടെ ആരോപണ-പ്രത്യാരോപണങ്ങൾ കടുത്തു.

അഫ്ഗാനെതിരെയുളള മത്സരത്തിൽ ഇന്ത്യക്ക് 11 റൺസിന്‍റെ വിജയമാണ് ഉണ്ടായത്.ഒരു വേള ഇന്ത്യ തോൽവിയുടെ വക്കത്തെത്തുകയും ചെയ്തു.ഇന്ത്യ നേടിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ നേടിയത് 213 റൺസ്.മുഹമ്മദ് ഷമി അവസാന ഓവറിൽ നേടിയ ഹാട്രിക്കിന്‍റെ പിൻബലത്തിലാണ് ഇന്ത്യ കഷ്ടി കടന്നു കൂടിയത്.

അഞ്ചാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച് ധോണി -ജാദവ് സഖ്യം 57 റൺസ് മാത്രമാണ് സ്കോറിൽ കൂട്ടിച്ചേർത്തത്.84 പന്തിൽ നിന്നാണ് ഈ റൺസെടുത്തത്.ധോണിയാകട്ടെ 36 പന്തിൽ നിന്ന് 24 റൺസാണ് എടുത്തത്.ജാദവ് 48 പന്തിനേയും നേരിട്ടു.

ധോണിയുടെ ബാറ്റിംഗ് മെല്ലെപ്പോക്കിനെ സച്ചിൻ വിമർശിച്ചതാണ് വിവാദങ്ങൾക്ക് കാരണം.ലോകകിരീടമില്ലാതെ അപൂർണമാകുമായിരുന്ന സച്ചിന്‍റെ കരിയറിൽ ലോകകിരീടം നേടിക്കൊടുത്തത് ധോണിയാണെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ എ‍ഴുതി.ബാറ്റിംഗിന്‍റെ മെല്ലെപ്പോക്കിന് ധോണിയെ വിമർശിക്കുന്ന സച്ചിന് രാജ്യാന്തര ക്രിക്കറ്റിലുളള സമയത്ത് തൊണ്ണൂറുകളിലെത്തിയാൽ മുട്ടിടിക്കുമായിരുന്നുവെന്ന് ധോണി ആരാധകർ ആരോപിക്കുന്നു.

ഇതിനെതിരെ സച്ചിൻ ആരാധകരും രംഗത്തെത്തി.2003 ലോകകപ്പിൽ നിന്ന് മാത്രം സച്ചിൻ 673 റൺസ് നേടിയപ്പോൾ 2007,2011,2015 ലോകകപ്പുകളിൽ നിന്ന് ധോണിയുടെ ആകെ സമ്പാദ്യം 567 റൺസ് മാത്രമാണെന്ന് സച്ചിൻ ആരാധകർ ചൂണ്ടിക്കാട്ടി.2011 ലോകകപ്പ് ഫൈനലിൽ ധോണി പുറത്താകാതെ നേടിയ 91 റൺസ് ചൂണ്ടിക്കാട്ടിയാണ് ധോണി ആരാധകർ ഇത് പ്രതിരോധിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close