Cover StoryLifeMovies

താരപരിവേഷം തന്നിൽ ചാർത്തിത്തന്നത്,ചിലപ്പോൾ പരാജയപ്പെടാറുമുണ്ട്, ഉളളു തുറന്ന് മമ്മൂട്ടി

താരപദവി തന്നിൽ ചാർത്തിത്തന്നതെന്ന് മെഗാസ്റ്റാർ മമ്മൂട്ടി.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ തുറന്നു പറച്ചിൽ.

താര പരിവേഷം ഒരു പദവിയല്ല.അത് നമ്മളിൽ നിർബന്ധപൂർവം ചാർത്തിത്തരുന്നതാണ്.നിങ്ങൾ ഒരു താരമാണെന്ന് പറഞ്ഞു കൊണ്ടേയിരിക്കും.ഇത് മനസിൽ വെക്കാതെ മുന്നോട്ട് പോകണം-മമ്മൂട്ടി വിശദമാക്കി.

നടനും നമ്മളും തമ്മിൽ വ്യത്യാസമുണ്ട്.നമ്മുടെ വ്യക്തിത്വവും കഥാപാത്ര വ്യക്തിത്വവും തമ്മിൽ കലഹിക്കും.നമ്മുടെ വ്യക്തിത്വം കടന്നു കഥാപാത്രത്തിന്‍റെ വ്യക്തിത്വം ആകുന്നതിൽ ചിലപ്പോൾ പരാജയപ്പെടാറുണ്ട്.എന്നാൽ ചിലപ്പോൾ വിജയിക്കുകയും ചെയ്യും-മമ്മൂട്ടി ചൂണ്ടിക്കാട്ടി.

പരാജയത്തെ ഭയപ്പെടാറില്ല,എന്നാൽ അവ ബാധിക്കാറുണ്ട്.ചരിത്രം പറയുന്ന മാമാങ്കത്തിന്‍റെ സെറ്റിലാണ് മമ്മൂട്ടിയിപ്പോൾ ഉളളത്.കേരള ചരിത്രത്തിലെ വീരേതിഹാസങ്ങളിലൊന്നാണ് മാമാങ്കവുമായി ബന്ധപ്പെട്ടുളള കഥ.വളരെ ദുരൂഹതയുണർത്തുന്ന കഥാപാത്രമാണ് ചിത്രത്തിൽ മമ്മൂട്ടിയുടേത്.ഒരേ സമയം വ്യത്യസ്ത ഭാഷകളിൽ പ്രദർശനത്തിനെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close