Cover StoryFrom the EditorKeralaNews

രാഹുൽ ഗാന്ധി ഇനി കേരളത്തിന്‍റെ പുത്രൻ,വയനാടിന്‍റെ വികസനത്തിനായി കേരള നേതാക്കളെ വിളിപ്പിച്ചു


പരിസ്ഥിതി സൗഹൃദ വികസനം എന്ന ആശയം മുൻനിർത്തി വയനാടിന്‍റെ വികസനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരള നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു.കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,വയനാട് മണ്ഡലത്തിന്‍റെ പരിധിയിലുളള മൂന്ന് ഡിസിസി പ്രസിഡണ്ടുമാർ,മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി 23 പേരേയാണ് രാഹുൽ ഗാന്ധി കൂടിക്കാ‍ഴ്ചയ്ക്ക് വിളിപ്പിച്ചിച്ചത്.

വയനാടിന്‍റെ വികസനം മാത്രമാണ് കൂടിക്കാ‍ഴ്ചയുടെ അജണ്ട.വയനാടിന് ഇണങ്ങുന്നത് പരിസ്ഥിതി സൗഹൃദ വികസനമാണെന്ന് നേതാക്കൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ധാരാളം നിവേദനങ്ങൾ വയനാട്ടിൽ നിന്ന് ലഭിച്ചിരുന്നു.ഇതു കൂടി കണക്കിലെടുത്താവും വയനാട്ടിൽ കൊണ്ടു വരുന്ന പദ്ധതികൾ.കാർഷിക മേഖലയിലെ തകർച്ച.വയനാടിന്‍റെ ജൈവപരമായ പ്രത്യേകത ഇതൊക്കെ കണക്കിലെടുത്താവും പദ്ധതികൾ കൊണ്ടുവരിക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close