Cover StoryFrom the EditorNationalNews

ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതീക്ഷ വയ്ക്കുന്ന ലല്ലു എന്ന നേതാവ് ആരാണ്?


ഉത്തർപ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടുകൊണ്ടു ഹൈക്കമാൻഡ് ഉത്തരവിറക്കിയപ്പോൾ വിവിധ രാഷ്ട്രീയ നേതാക്കൾ നെറ്റി ചുളിച്ചില്ല. എന്നാൽ ഈ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ കോൺഗ്രസ്‌ ഒരാളെ ചുമതലപ്പെടുത്തിയപ്പോൾ പലരും നെറ്റി ചുളിച്ചു. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ഭാഗധേയം നിർണയിക്കാൻ, മുഖ്യമന്ത്രി പദത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ കുതിപ്പിന് ആവേഗം പകരാൻ രാഹുൽ ഗാന്ധി കണ്ടെത്തിയിരിക്കുന്ന പുതിയമുഖം പക്ഷെ ബിജെപിയെ ശക്തികേന്ദ്രത്തിൽ രണ്ടു തവണ പരാജയപ്പെടുത്തിയ ജനപിന്തുണയുള്ള നേതാവാണ്.

1979ലാണ് അജയ്കുമാർ ലല്ലുവിന്റെ ജനനം. ഖുശിനഗറിലെ തുംകൂഹി രാജ് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധി ആണ് ലല്ലു. 2012 ൽ ബിജെപിയിലെ നന്ദ് കിഷോർ മിശ്രയെ 5, 860 വോട്ടിനു തോൽപിച്ചാണ് ലല്ലു പാർലമെന്ററി രാഷ്ട്രീയത്തിൽ ഹരിശ്രീ കുറിക്കുന്നത്. രാഹുൽ ഗാന്ധി നടത്തിയ ടാലെന്റ്റ് ഹണ്ടിലൂടെയാണ് ലല്ലു കോൺഗ്രസ്‌ സ്ഥാനാർഥി ആവുന്നത്. 2017ൽ ലല്ലുവിന്റെ എതിരാളി ബിജെപിയിലെ ജഗദിഷ് മിശ്ര ആയിരുന്നു. ലല്ലു ഭൂരിപക്ഷം വർധിപ്പിച്ചു, അതും മൂന്നിരട്ടി. 18, 114 വോട്ടുകൾക്കായിരുന്നു ലല്ലുവിന്റെ വിജയം. യോഗി ആദിത്യനാഥിനെ മുൻനിർത്തി ബിജെപി പടയോട്ടം നടത്തി ഉത്തർപ്രദേശ് വെട്ടിപ്പിടിച്ചപ്പോൾ ആണ് ലല്ലു തന്റെ മണ്ഡലത്തെ കോൺഗ്രസ്‌ കോട്ടയാക്കി കാത്തത്.

പിന്നാക്ക സമുദായക്കാരനായ ലല്ലു രാഷ്ട്ര തന്ത്രത്തിൽ ബിരുദാന്തര ബിരുദം ഉള്ള വ്യക്തിയാണ്. അവിവാഹിതനായ ഈ ചെറുപ്പക്കാരനിൽ ആണ് ഉത്തർപ്രദേശിൽ കോൺഗ്രസ്‌ ഇപ്പോൾ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ വലംകൈ ആയി പ്രവർത്തിക്കേണ്ട ലല്ലു അത്ഭുതങ്ങൾ കാണിക്കാൻ മിടുക്കൻ ആണെന്ന് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ പ്രവർത്തനം മുൻനിർത്തി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close