Cover StoryLifeSpecial

മദ്യപന്മാരെ സർക്കാർ പിഴിയുന്നതിന്റെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്, വിൽക്കുന്നത് വാങ്ങുന്നതിനേക്കാൾ 10 ഇരട്ടി വിലക്ക്

മദ്യവില്പന വഴി സർക്കാർ ഖജനാവിലേക്ക് കോടികൾ വരുന്നത് മദ്യപന്മാരെ പിഴിഞ്ഞെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്ത്. കേരളത്തിൽ വിൽക്കുന്ന മിക്ക മദ്യവും വിൽക്കുന്നത് വാങ്ങുന്നതിന്റെ എട്ടോ പത്തോ ഇരട്ടിക്കാണെന്നു വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു. കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ നൽകിയ വിവരാവകാശ മറുപടിയിലാണ് മദ്യപന്മാരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

തിരുവനന്തപുരം സ്വദേശിയായ ഡോക്ടർ ജോസ് സെബാസ്റ്റിയൻ ആണ് വിവരാവകാശ നിയമം വഴി വസ്‌തുത തേടിയത്. ഒരു ഫുൾ എംഎച്ച് സർക്കാർ വാങ്ങുന്നത് 77.36 രൂപയ്ക്കാണ് എന്നാൽ വിൽക്കുന്നതോ 820 രൂപക്കും ഓഫീസേഴ്‌സ് ചോയ്സ്, ബിജോയ്‌സ്‌, ഹണീബി എന്നിവക്കും 10 ഇരട്ടി വില കൂടുതൽ ആണ് ഈടാക്കുന്നത്. സംസ്ഥാന സർക്കാർ ഈടാക്കുന്ന ഉയർന്ന നികുതിയാണ് വില ഇത്രയും ഉയരാൻ കാരണം..

സംസ്ഥാന സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും മദ്യവില്പന വഴിയാണെന്നാണ് വിവരാവകാശ രേഖ തെളിയിക്കുന്നത്. രേഖ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയം ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close