SportsTrending

കോപ്പയിൽ ബ്രസീൽ ജയിച്ചുതുടങ്ങി: ബൊളീവിയയെ തകർത്തത് എതിരില്ലാത്ത 3 ഗോളിന്

സാവോ പോളോ:കോപ്പ അമേരിക്കയിൽ ആതിഥേരായ ബ്രസീലിന് ജയത്തോടെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ ബോളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ഫിലിപ്പെ കുടിന്യോ ഇരട്ട ഗോളും എവര്‍ട്ടൻ ഒരു ഗോളും നേടി.

ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയിലെ അമ്പതാം മിനിറ്റില്‍ കുടിന്യോ ആണ്‌ ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചത്. ബൊളീവിയന്‍ താരം ജസ്റ്റീനിയോയുടെ കയ്യില്‍ പന്ത് തട്ടിയതോടെ അനുവദിച്ച പെനാല്‍റ്റി കൊട്ടീഞ്ഞോ വലയില്‍ എത്തിച്ചു.

രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ വീണ്ടും വല ചലിപ്പിച്ച കുടിന്യോ ഡബിള്‍ തികച്ചു. ഫെര്‍മീനോയുടെ ക്രോസിന് കൃത്യമായി കുടിന്യോ തലവെച്ചതോടെ രണ്ടാം ഗോള്‍ പിറന്നു. 85-ാം മിനിറ്റില്‍ എവര്‍ട്ടന്റെ വകയായിരുന്നു മൂന്നാം ഗോള്‍. മത്സരം അവശേഷിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഒരു തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ആദ്യ അന്താരാഷ്ട്ര ഗോള്‍ എവര്‍ട്ടന്‍ തന്റെ പേരില്‍ കുറിച്ചു.

സൂപ്പര്‍താരം നെയ്മറില്ലാതെ ഇറങ്ങിയ ടീം പന്തടക്കത്തിലും പാസിലും ആക്രമണത്തിലും കൃത്യത പുലര്‍ത്തിയതോടെ ബൊളീവിയക്ക് പിടിച്ചു നില്‍ക്കാനായില്ല. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളുമായി കളം നിറഞ്ഞു കളിച്ച ബ്രസീലിനെ ആദ്യ പകുതിയില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ ബോളിവിയ വിജയിച്ചു. 19ന് വെനസ്വേലയ്ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മൽസരം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close