SportsTrending

ക്രിക്കറ്റ് മാച്ചിനായി ഇന്ത്യയോട് യാചിക്കില്ല : പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാന്‍ ഇന്ത്യയോട് യാചിക്കില്ലെന്ന് പാക്കിസ്ഥാന്‍. ഞായറാഴ്ച മാഞ്ചസ്റ്ററിലെ ലോകകപ്പ് വേദിയില്‍ ഇരുരാജ്യങ്ങളും ഏറ്റുമുട്ടാനൊരുങ്ങവെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

മാന്യതയോടെ മാത്രമേ ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം തുടരാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നുള്ളുവെന്ന് പിസിബി അധ്യക്ഷന്‍ എഹ്സാന്‍ മാനി പറഞ്ഞു. ക്രിക്കറ്റ് കളിക്കുന്നതിനുവേണ്ടി ഇന്ത്യയോടു യാചിക്കില്ലെന്നും മാനി വ്യക്തമാക്കി. നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഐസിസി വനിതാ ചാന്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന്‍ ടീം പങ്കെടുക്കുമെന്നും എഹ്സാന്‍ മാനി കൂട്ടിച്ചേര്‍ത്തു .2013 ന് ശേഷം ഇന്ത്യ-പാക് മത്സരങ്ങള്‍ നടന്നിട്ടില്ല .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close