LifeSpecial

ജന്മനാ എല്ലുകൾ പൊടിഞ്ഞു പോകുന്ന അവസ്ഥ; ജീവന്റെ “ജീവനുള്ള സ്വപ്‌നങ്ങൾ” ഡോക്യുമെന്ററി

ഓസ്റ്റിയോ ജെനസിസ് ഇമ്പെർഫെക്ട എന്ന ജന്മനാ എല്ലുകൾ പൊടിഞ്ഞു പോകുന്ന അവസ്ഥയാണ് ജീവന്. ഇപ്പോൾ ജീവൻ ബംഗളൂരു മൈക്രോസോഫ്‌റ്റിൽ സോഫ്‌റ്റ്‌വെയർ എൻജിനീയറാണ്‌. ജീവനുള്ള സ്വപ്‌നങ്ങൾ എന്ന ഡോക്യൂമെന്ററിയിലൂടെ ജീവന്റെ ജീവിതവും ദൈനംദിന കാര്യങ്ങളും നമുക്ക്‌ കാണിച്ചുതരികയാണ്‌ സംവിധായകൻ റിത്വിക്‌ ബൈജു. ജൂൺ 15 രാവിലെ 9 മണിക്ക് കലാഭവനിലാണ്‌ ഡോക്യുമെന്ററിയുടെ പ്രദർശനം.

ജീവനൊപ്പം അയാളുടെ അച്ഛന്റെയും അമ്മയുടെയും വിവരങ്ങളിലൂടെ അയാളുടെ ജീവിത കഥ നമുക്ക് മുന്നിൽ വെളിവാകുന്നു. ചെറിയ കുടുംബത്തിന്റെ സഹനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലം ആണ് ജീവൻ ഇന്ന് കൈവരിച്ച വിജയങ്ങൾ. ജീവന്റെ അച്ഛൻ മനോജ് കൊല്ലം സ്വദേശി ആണ്. ‘അമ്മ താര തിരുവനന്തപുരം സ്വദേശിയും. അനിയൻ മാധവ്.

അശ്വിൻ നന്ദകുമാറാണ്‌ ക്യാമറ. എഡിറ്റിങ്‌ അരവിന്ദ്‌ മന്മദൻ. സംഗീതം സിദ്ധാർത്ഥ പ്രദീപ്‌. ഫ്യൂച്ചർ സിനിമയാണ്‌ നിർമാണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close