Cover StoryFrom the EditorNationalNews

ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാജസ്ഥാനിൽ തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പ് തൂത്ത് വാരി കോൺഗ്രസ്

രാജസ്ഥാൻ തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മിന്നും ജയം.8 സീറ്റുകൾ കരസ്ഥമാക്കി കോൺഗ്രസ് ബിജെപിയെ തളളി ഒന്നാമതെത്തി.

അഞ്ച് സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.ജൂൺ 10നാണ് ആൽവാർ,ഭാരത്പൂർ,ബിൽവാര,ബുൻഡി,ചുരു,ദോൽപൂർ,ഹനുമാൻഗർ,ജയ്പൂർ,കരൗലി,ശ്രീഗംഗ് നഗർ എന്നിവിടളിലെ 17 വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്.കോൺഗ്രസ് പിന്തുണയുളള സ്വതന്ത്രർ രണ്ടു വാർഡുകളിൽ ജയിച്ചു.

14 മുനിസിപ്പൽ വാർഡുകളിലും മൂന്ന് മുനിസിപ്പൽ കൗൺസിൽ വാർഡുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.ജനങ്ങൾക്ക് സംസ്ഥാന സർക്കാരിലുളള വിശ്വസമാണ് തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിലൂടെ കണ്ടതെന്ന് രാജസ്ഥാൻ കോൺഗ്രസ് പ്രസിഡണ്ടും ഉപമുഖ്യമന്ത്രി്യുമായ സച്ചിൻ പൈലറ്റ് പറഞ്ഞു.2018 ഡിസംബറിൽ അധികാരത്തിൽ വന്ന സംസ്ഥാന സർക്കാരിന്‍റെ ജനക്ഷേമ നയങ്ങളാണ് വിജയത്തിന് ആക്കം കൂട്ടിയതെന്ന് സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.

ആ‍ഴ്ചകൾക്ക് മാത്രം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ 25 സീറ്റിൽ ഒന്നിൽപോലും ജയിക്കാൻ കോൺഗ്രസിനായില്ല.ആ കോൺഗ്രസിന് അനുകൂലമായുളള ജനവിധിയാണ് ഇപ്പോ‍ഴുണ്ടായിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close